പൊതുദർശനവും മൃതസംസ്കാര ശുശ്രൂഷയും

പൊതുദർശനവും മൃതസംസ്കാര ശുശ്രൂഷയും

മാനന്തവാടി : Fr അനൂപ് കൊല്ലംകുന്നേൽ മൃതശരീരം അച്ചന്റെ സ്വന്തം ഇടവകയായ കുന്നലാടി പള്ളിയിൽ 21/05/25 ന് ഉച്ചകഴിഞ്ഞ് 3:30 മുതൽ പൊതുദർശനത്തിന് വയ്ക്കുന്നതായിരിക്കും തുടർന്ന് അച്ചൻ അവസാനമായി സേവനമനുഷ്ടിച്ച കല്ലുമുക്ക് ഇടവകയിലേക്ക് കൊണ്ടുവരികയും അവിടെ പൊതുദർശനത്തിന് അവസരമുണ്ടായിരിക്കുകയും ചെയ്യുന്നതാണ്. തുടർന്ന് രാത്രിയോടെ ദ്വാരക പാസ്റ്റൽ സെന്ററിലേക്ക് കൊണ്ടുവരികയും മൃതസംസ്കാര ശുശ്രൂഷയുടെ ഒന്നാം ഭാഗം പാസ്റ്ററൽ സെന്റർ ചാപ്പലിൽ വച്ച് നടത്തുകയും ചെയ്യുന്നതാണ്. നാളെ (22/05/2025) രാവിലെ 7 മണിക്ക് അച്ചന് വേണ്ടി വി. ബലി അർപ്പിക്കുകയും തുടർന്ന് മൃതസംസ്കാര ശുശ്രൂഷയുടെ രണ്ടാം ഭാഗം നടത്തുകയും ചെയ്യും. ഉച്ചയ്ക്ക് ഒരു മണിയോട് കൂടി മൃതശരീരം സീയോൻ ഹാളിലേക്ക് മാറ്റുകയും 2 മണിക്ക് വി. കുർബാനയോട് കൂടെ മൃതസംസ്കാര ശുശ്രൂഷയുടെ അവസാന ഭാഗം ആരംഭിക്കുകയും ചെയ്യും.

പാർക്കിംഗ്

മൃതസംസ്കാര ശുശ്രൂഷയ്ക്ക് വരുന്ന ബഹുമാനപ്പെട്ട വൈദീകർ വിയാനി ഭവന്റെയും ദ്വാരക പള്ളി മുറിയുടെയും പരിസരങ്ങളിലും പൊതുജനങ്ങൾ ദ്വാരക പള്ളിമുറ്റത്തും സ്കൂൾ ഗ്രൗണ്ടിലുമായും വാഹനങ്ങൾ പാർക്ക് ചെയ്യാൻ ശ്രദ്ധിക്കുമല്ലോ.

Leave a Reply

Your email address will not be published. Required fields are marked *