ഡോ:മൂപ്പൻസ്ന നഴ്സിംഗ് കോളേജിൽ ബിരുദദാനം

ഡോ:മൂപ്പൻസ്ന നഴ്സിംഗ് കോളേജിൽ ബിരുദദാനം

മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു.
കോളേജ് ക്യാമ്പസിൽ വെച്ച് നടന്ന ചടങ്ങ് ചൈൽഡ് ഹെൽത്ത്‌ നഴ്സിംഗ് പ്രൊഫസറും മണിപ്പാൽ കോളേജ് ഓഫ് നഴ്‌സിംഗിന്റെ മുൻ ഡീനുമായ ഡോ. ആനിസ് ജോർജ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഡീൻ ഡോ. എ പി കാമത്, ഡോ.മൂപ്പൻസ് നഴ്സിംഗ് കോളേജ് പ്രിൻസിപ്പാൾ പ്രൊഫ.ഡോ. ലിഡാ ആന്റണി, വൈസ് പ്രിൻസിപ്പാൾ പ്രൊഫ.രാമുദേവി, ഡോ മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി പ്രിൻസിപ്പാൾ പ്രൊഫ. ഡോ. ലാൽ പ്രശാന്ത് എം എൽ, ഡെപ്യൂട്ടി ജനറൽ മാനേജർ ഡോ. ഷാനവാസ്‌ പള്ളിയാൽ, പി ടി എ പ്രസിഡന്റ്‌ ശ്രീമതി.ഷീലമ്മ എന്നിവരും കൂടാതെ അധ്യാപകരും,മറ്റ് വിദ്യാർത്ഥികളും പങ്കെടുത്തു.

2020 അദ്ധ്യായന വർഷത്തിൽ അഡ്മിഷൻ നേടിയ 56 വിദ്യാർത്ഥികളും ഉന്നത വിജയം കാഴ്ച്ച വെച്ചത് മറ്റൊരു നാഴികക്കല്ലായി. തുടർച്ചയായ വിജയങ്ങളിലൂടെ നഴ്സിംഗ് വിദ്യാഭ്യാസ രംഗത്ത് തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിക്കുവാൻ ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിന് ഇതിനോടകം സാധിച്ചു. മികച്ച അക്കാദമിക് നിലവാരവും പ്രായോഗിക പരിശീലനവും മികച്ച അധ്യാപകരുടെ പിന്തുണയും വിദ്യാർത്ഥികളെ മികച്ച വിജയം നേടാൻ പ്രാപ്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *