പ്രിയങ്ക ഗാന്ധിയുടെ ഇടപെടൽ:ഇന്റർ യൂണിവേഴ്സിറ്റി സോഫ്റ്റ് ബേസ്ബാൾ ചാംപ്യൻഷിപ്പിന് ഷെഡ്യൂൾ പ്രഖ്യാപിച്ചു

മുക്കം : 2024 – 25 അക്കാദമിക് വർഷത്തെ അഖിലേന്ത്യാ ഇന്റർ യൂണിവേഴ്സിറ്റി സോഫ്റ്റ് ബേസ്ബാൾ ചാമ്പ്യൻഷിപ്പിന് മഹാത്മാ ഗാന്ധി സർവ്വകലാശാല വേദിയാകും. പ്രിയങ്ക ഗാന്ധി എം.പി.യുടെ ഇടപെടലിനെ തുടർന്നാണ് പ്രഖ്യാപനം. കഴിഞ്ഞ അദ്ധ്യയന വർഷം ചാംപ്യൻഷിപ് നടക്കുന്നതിൽ കാലതാമസം നേരിട്ടതിനെ തുടർന്ന് യൂണിവേഴ്സിറ്റികൾക്ക് പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. ഇതിനെ തുടർന്ന് മത്സരങ്ങൾ റദ്ദാക്കിയിരുന്നു. ഈ വർഷവും സമാന സാഹചര്യം ഉണ്ടായാൽ താരങ്ങൾക്ക് ഗ്രേസ് മാർക്ക് ലഭിക്കുന്നതിനും തുടർ പഠനത്തിന് അഡ്മിഷൻ ലഭിക്കാതിരിക്കുകയും ക്യാഷ് അവാർഡും സ്‌കോളർഷിപ്പും ലഭിക്കാത്ത സാഹചര്യവും ഉണ്ടാവുമെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സോഫ്റ്റ് ബേസ്ബാൾ അസോസിയേഷൻ പ്രിയങ്ക ഗാന്ധിക്ക് നിവേദനം നൽകിയിരുന്നു. തുടർന്ന് വിഷയം പ്രിയങ്ക ഗാന്ധി കേന്ദ്ര കായിക മന്ത്രി മൻസൂക്ക് മാളവ്യയുടെ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്നാണ് ഇന്റർ യൂണിവേഴ്സിറ്റി സ്പോർട്സ് കലണ്ടർ പുതുക്കി നിശ്ചയിച്ചത്. എം.ജി.യൂണിവേഴ്സിറ്റി യുടെ കീഴിൽ ആലുവ യു സി കോളേജ് സ്റ്റേഡിയത്തിൽ ഏപ്രിൽ 25 മുതൽ 29 വരെയായിരിക്കുമെന്ന്എം.ജി. യൂണിവേഴ്സിറ്റി കായിക വിഭാഗം മേധാവി ഡോ. ബിനു ജോർജ് സർക്കുലറിലൂടെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *