മേപ്പാടി : മുണ്ടക്കെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള ഗുണഭോക്തൃപട്ടികയുടെ രണ്ടാംഘട്ട കരട് രണ്ട് – ബി പട്ടിക പ്രസിദ്ധീകരിച്ചു. രണ്ട് ബി പട്ടികയിൽ 70 കുടുംബങ്ങളാണ് ഇടംപിടിച്ചത്. ഇതോടെ മൂന്നുപട്ടികയിലായി ആകെ 393 കുടുംബങ്ങളാണ് കരട് പട്ടികകളിൽ ഉൾപ്പെടുന്നത്. ഒന്നാംഘട്ട പട്ടികയിൽ 242 കുടുംബങ്ങളും രണ്ട് എ പട്ടികയിൽ 81 കുടുംബങ്ങളാണ് ഉണ്ടായിരുന്നത്. ദുരന്തബാധിതരുടെ ജനകീയ ആക്ഷൻ കമ്മിറ്റി തയ്യാറാക്കിയ പട്ടികയിൽ 531 കുടുംബങ്ങളാണ് ഉൾപെട്ടത്. ഇതിനെയെല്ലാം അട്ടിമറിച്ചു കൊണ്ടാണ് പല കുടുംബങ്ങളെയും ഒഴിവാക്കി സർക്കാർ പട്ടികയിറക്കിയതെന്നാണ് ആക്ഷേപം ഉയരുന്നത്.മേപ്പാടി ഗ്രാമപ്പഞ്ചായത്തിലെ 10, 11, 12 വാർഡുകളിലെ 70 പേരാണ് രണ്ടാംഘട്ട കരട് പട്ടിക യിൽ ഉൾപ്പെട്ടത്. അട്ടമല വാർഡിൽ 18 പേരും മുണ്ടക്കൈ വാർഡിൽ 37 പേരും ചൂരൽമല വാർഡിൽ 15 പേരുമാണ് കരട് പട്ടികയിലുള്ളത്. ദു രന്തമേഖലയിലേക്ക് പോകാൻ അനുവാ ദമില്ലാത്ത നോ ഗോ സോണിന് പുറത്തു ള്ള ദുരന്തം കാരണം ഒറ്റപ്പെട്ടുപോകുന്ന വീടുകൾ, നോ ഗോ സോൺ പരിധിയിൽ നിന്ന് 50 മീറ്ററിനു ള്ളിൽ പൂർണമായി ഒറ്റപ്പെട്ട വീടുകളുമാ ണ് രണ്ടാംഘട്ട കരട് 2-ബി പട്ടികയിലേക്ക് പരിഗണിച്ചത്. 50 മീറ്റർ മാനദണ്ഡം വന്നതോടെ പുഞ്ചിരിമട്ടത്ത് അഞ്ചു കുടുംബങ്ങൾ ലിസ്റ്റിൽ നിന്ന് പുറത്തായെന്ന് ജനകീയ ആക്ഷൻ കമ്മിറ്റി കൺവീനർ കെ. മൻസൂർ ആരോപിച്ചു.
ഈ കുടുംബങ്ങൾമാത്രം അവിടെ താമസിക്കുന്നത് പ്രായോഗികമല്ല. പടവെട്ടിക്കുന്നിലെ കുടുംബങ്ങളും പട്ടികയിൽ ഉൾപെടുന്നില്ല. ജനകീയ ആക്ഷൻ കമ്മിറ്റിയുടെ പട്ടികയിൽ പടവെട്ടി കകുന്നിലെ 37 കുടുംബങ്ങളെയും ഉൾപ്പെടുത്തിയിരുന്നു. അർഹരെന്ന് ജനകീയ ആക്ഷൻകമ്മിറ്റി ശുപാർശ ചെയ്ത 168 കുടുംബങ്ങളാണ് ഇപ്പോൾ ലിസ്റ്റിന് പുറത്തുള്ളത്. ദുരന്തബാധിത മേഖലയിലെ ആശങ്കയുള്ള മുഴുവൻ കുടുംബങ്ങളെയും ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്നും കെ മൻസൂർ ആവശ്യപ്പെട്ടു. ഇതിനിടെ പുനരധിവാസം ഏഴുസെന്റിൽ ഒരു വീടെന്ന നിലയിൽ കല്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ മാത്രമായിരിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു.മാനദണ്ഡങ്ങൾക്കനുസൃതമായി ജില്ലാഭരണകൂടം തയ്യാറാക്കിയ കരട് പട്ടികയിൽ ഗുണഭോക്താക്കളുടെ എണ്ണവും മറ്റു സന്നദ്ധസംഘടനകളുടെ ടെ സഹായം കൂടുതൽ പേർ സ്വീക രിച്ചേക്കാമെന്ന ധാരണയും കാരണ മാണ് ടൗൺഷിപ്പ് ഒരിടത്തേക്ക് ചുരുക്കിയതെന്നാണ് സൂചന. ഇതിനിടെ മുസ്ലിംലീഗ് മേപ്പാടി പഞ്ചായത്തിൽ തന്നെ നൂറുവീടുകൾ ഉൾപ്പെടുത്തി ടൗൺഷിപ്പ് പണിയുമെന്ന് പ്രഖ്യാപിച്ചിരുന്നു.=പരാതി നൽകാം► കളക്ടറേറ്റ്, മാനന്തവാടി റവന്യു ഡിവിഷൻ ഓഫീസ്, വൈത്തിരി താലൂക്ക് ഓഫീസ്, വെള്ളരിമല വില്ലേജ് ഓഫീസ്, മേപ്പാടി ഗ്രാമപ്പഞ്ചായത്ത്, തദ്ദേശ സ്വയംഭരണവകുപ്പിൻ്റെയും ജില്ലാ ഭരണകൂടത്തിന്റെയും വെബ്സൈറ്റുകളിലും പട്ടിക പരിശോധിക്കാം. രണ്ടാംഘട്ട കരട് 2- ബി പട്ടിക സംബന്ധിച്ച പരാതികളും ആക്ഷേപങ്ങളും മാർച്ച് 13 വൈകീട്ട് അഞ്ചുവരെ വൈത്തിരി താലൂക്ക് ഓഫീസ്, കളക്ടറുടെ ഓഫീസ്, മേപ്പാടി ഗ്രാമപ്പഞ്ചായത്ത് ഓഫീസ്, വെ ള്ളരിമല വില്ലേജ് ഓഫീസുകളിലും subcollectormndy@gmail.com ലും സ്വീകരിക്കും. ആക്ഷേപങ്ങളിൽ സബ് കളക്ടർ സ്ഥലപരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കും. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ആക്ഷേപങ്ങൾ ഉന്നയിച്ചവരെ നേരിൽക്കണ്ട് ആക്ഷേ പങ്ങൾ തീർപ്പാക്കി അന്തിമപട്ടിക പ്രസിദ്ധീകരിക്കുമെന്നും കളക്ടർ ഡി .ആർ. മേഘശ്രീ അറിയിച്ചു.