തലപ്പുഴ : പത്തിലധികം കോഴികളെയാണ് ആക്രമിച്ചു കൊന്നത്. നിരവധി കോഴികൾക്ക് ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇന്നലെ വൈകിട്ടോടെയാണ് സംഭവം.പുതിയിടം കൂരിമണ്ണിൽ അമീൻ വീട്ടിൽ വളർത്തുകയായിരുന്ന കോഴികളെയാണ് നായകൾ ആക്രമിച്ചു കൊന്നത്. അമീനും ഭാര്യയും പുല്ലരിയാൻ പോയ സമയത്താണ് സംഭവം. തലപ്പുഴയിലും പരിസരത്തും കടുവ ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾക്ക് പുറമെ തെരുവ് നായകളുടെ ശല്യവും രൂക്ഷമാണ്. കഴിഞ്ഞ മാസം തലപ്പുഴ കാപ്പിക്കളത്ത് വെച്ച് തെരുവ് നായയുടെ ആക്രമണത്തിൽ നിന്ന് ഓടി രക്ഷപ്പെടുന്നതിനിടെ റബീഹാ എന്ന പെൺകുട്ടിക്ക് വീണ് പരിക്കേറ്റിരുന്നു.
