കൽപ്പറ്റ : വിനോദ യാത്ര സംഘത്തിന് ഭക്ഷ്യ വിഷബാധ .അഞ്ചു പേരെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്തെ അധ്യാപക പരിശീലന കേന്ദ്രത്തിൽ നിന്നും ഊട്ടിക്ക് വിനോദയാത്ര പോയി മടങ്ങിവന്ന സംഘത്തിലെ അഞ്ച് പേരാണ് ആശുപത്രിയിൽ ഉള്ളത്. രണ്ടുദിവസം മുമ്പ് ഊട്ടിയിൽ നിന്ന് ഭക്ഷണം കഴിച്ചതിനെ തുടർന്ന് ഇവർക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായിരുന്നു .മറ്റൊരു 5 പേർ നേരത്തെ വിവിധ ആശുപത്രികളിലായി ചികിത്സ തേടിയിരുന്നു ആരുടെയും നില ഗുരുതരമല്ല.