തിരുവനന്തപുരം : വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി രചിച്ച തദ്ദേശപഠന ഗ്രന്ഥമായ ‘വികേന്ദ്രീകൃതാസൂത്രണം ചിന്തയും പ്രയോഗവും’ കേരള നിയമസഭ ലൈബ്രറിക്ക് നൽകി.നിയമസഭാ മന്ദിരത്തിൽ വെച്ച് കേരള നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ പുസ്തകം ഏറ്റുവാങ്ങി.കേരളത്തിന്റെ ഭരണചലനങ്ങളുടെ രേഖപ്പെടുത്തപ്പെട്ട ചരിത്രവും ജനാധിപത്യ പ്രയാണത്തിലെ അവിസ്മരണീയ അടയാളപ്പെടുത്തലുകളും വൈജ്ഞാനിക സമൃദ്ധിയും പേറുന്ന നിയമസഭ ലൈബ്രറിക്ക് നൂറാണ്ടിന് മുകളിൽ ചരിത്രമുണ്ട്. നിയമസഭയുടെ വികാസ പരിണാമങ്ങൾക്കും സംസ്ഥാന ചരിത്ര സാക്ഷ്യങ്ങൾക്കുമൊപ്പം വളർന്ന രാജ്യത്തെ ഏറ്റവും മികച്ച ഗ്രന്ഥാലയമാണ് നിയമസഭാ ലൈബ്രറി.
