പടിഞ്ഞാറത്തറ : പുതുശേരിക്കടവ് സെൻ്റ് ജോർജ് സൺഡേ സ്ക്കൂൾ 60-ാം വാർഷികാഘോഷ സമാപനത്തിൻ്റെ ഭാഗമായുള്ള പബ്ലിസിറ്റി പോസ്റ്റർ പ്രകാശനംവികാരി ഫാ. ബാബു നീറ്റുംകര നിർവഹിച്ചു. ട്രസ്റ്റി ബിജു ജോൺ ,സെക്രട്ടറി ബിനു മാടേടത്ത് ,ഹെഡ്മിസ്ട്രസ് ശാലിനി തോമസ്, പിടിഎ പ്രസിഡൻ്റ് ബാബു തോക്കമ്പേൽ ,ഫിനാൻസ് കമ്മിറ്റി ഭാരവാഹികളായ എൽദോ കോലഞ്ചേരി , ഷിബു പുത്തൻ കുടിലിൽ പങ്കെടുത്തു. ഫെബ്രുവരി 14 നാണ് വൈവിധ്യമാർന്ന പരിപാടികൾ നടക്കുന്നത്. സമ്മേളനം മലബാർ ഭദ്രാസനാധിപൻ ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. സൺഡേ സ്കൂൾ കേന്ദ്ര- ഭദ്രാസന ,മേഖലാ ഭാരവാഹികൾ പങ്കെടുക്കും. മുൻ ഭാരവാഹികളെ ആദരിക്കൽ, അനുമോദനങ്ങൾ ,കലാവിരുന്ന് എന്നിവയുമുണ്ടാകും.
