യു.ഡി.എഫ്. ഭരണഘടന സംരക്ഷണ സായാഹ്ന സദസ്സ് സംഘടിപ്പിച്ചു

യു.ഡി.എഫ്. ഭരണഘടന സംരക്ഷണ സായാഹ്ന സദസ്സ് സംഘടിപ്പിച്ചു

കൽപ്പറ്റ : ഭരണഘടന സംരക്ഷണ ദിന ആചരണത്തിന്റെ ഭാഗമായി യു.ഡി.എഫ്. വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ ഭരണ ഘടന സംരക്ഷണ സായാഹ്ന സദസ്സ് സംഘടിപ്പിച്ചു.ഭരണ ഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാടുകള്‍ പ്രതിഷേധര്‍ഹമാണെന്ന് സായാഹ്ന സദസ്സ് ഉദ്ഘാടനം ചെയ്ത മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി എ മുഹമ്മദ് പറഞ്ഞു.യു.ഡി.എഫ്. ജില്ലാ ചെയര്‍മാന്‍ പി ടി ഗോപാലകുറുപ്പ് അധ്യക്ഷനായിരുന്നു..യു.ഡി.എഫ്. കല്‍പ്പറ്റ നിയോജക മണ്ഡലം കണ്‍വീനര്‍ പി പി ആലി, മുൻ മന്ത്രി പി കെ ജയലക്ഷ്മി,അഡ്വ വേണുഗോപാല്‍,എം സി.സെബാസ്റ്റ്യന്‍,ജോസ് കളപുരക്കല്‍,പ്രവീണ്‍ തങ്കപ്പന്‍,നാസര്‍ സി എം പി,എന്‍ കെ റഷീദ്,സി പി വര്‍ഗീസ്,ടി ജെ ഐസക്,കെ ഇ വിനയന്‍,സംഷാദ് മരക്കാര്‍,ഒ വി അപ്പച്ചന്‍,റസാഖ് കല്‍പ്പറ്റ,എം എ ജോസഫ്,എന്‍ കെ വര്‍ഗീസ് വി എ മജീദ്,പി കെ അബ്ദുറഹിമാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *