മുക്കം : വയനാട് ലോക്സഭ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല നാളെ (03/11) തിരുവമ്പാടി നിയോജക മണ്ഡലത്തിലെ വിവിധയിടങ്ങളിൽ നടക്കുന്ന മെഗാ കുടുംബ സംഗമങ്ങളിൽ പങ്കെടുക്കും.വൈകുന്നേരം 3.30ന് മുക്കത്തെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ വെച്ച് മാധ്യമങ്ങളെ കാണുന്ന അദ്ദേഹം 4.30ന് കൊടിയത്തൂർ പഞ്ചായത്തിലെ ചെറുവാടി പുഴമാട്, 5.30ന് തിരുവമ്പാടി പഞ്ചായത്തിലെ പുന്നക്കൽ, 6.30ന് കോടഞ്ചേരി പഞ്ചായത്തിലെ തെയ്യപ്പാറ, ഏഴിന് പുതുപ്പാടി പഞ്ചായത്തിലെ കാവുംപുറം എന്നിവിടങ്ങളിൽ നടക്കുന്ന മെഗാ കുടുംബ സംഗമങ്ങളിൽ പങ്കെടുക്കും.