28 അഫ്ഗാൻ പൗരരെ ജർമ്മനി നാടുകടത്തി

ബെർലിൻ : വിവിധ ക്രിമിനൽ കേസുകളിലായി ജയിലിൽ കഴിഞ്ഞിരുന്ന 28 അഫ്ഗാനിസ്താൻ പൗരരെ വെള്ളിയാഴ്ച ജർമ്മനി നാ ടുകടത്തി. 2021-ൽ താലിബാൻ അഫ്‌ഗാനിസ്താൻ്റെ അധികാരം ഏറ്റെടുത്ത ശേഷമുള്ള ജർമ്മനിയുടെ ആദ്യ നാടുകടത്തലാണിത്. സുരക്ഷാപ്രശ്നം കണക്കിലെടുത്താണ് നാടുകടത്തലെന്ന് ജർമൻ ആഭ്യന്തരമന്ത്രി നാൻസി ഫീസർ പറഞ്ഞു. താലിബാനുമായി ജർമ്മനിക്ക് നയതന്ത്രബന്ധമില്ല. അതിനാൽത്തന്നെ കുറ്റവാ ളികളെ നാടുകടത്താൻ മറ്റുവഴികൾ തേടുകയായിരുന്നു. ജർമ്മൻ നഗരമായ സോളിങ്കനിൽ ഭീകരാക്രമണം നടന്ന് ഏതാനും ദിവസ ങ്ങൾക്കകമാണ് നടപടി.

Leave a Reply

Your email address will not be published. Required fields are marked *