അശ്വതി പി.എസ്

മനുഷ്യ ജീവിതത്തിലെ പച്ചയായ സത്യങ്ങൾ അനുസ്മരിക്കുമ്പോൾ പഴയ ചില കഥകൾ നമ്മെ വേദനിപ്പിക്കുന്നുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് സതി ആചാരം .ഇന്ന് ഡിസംബർ നാലാം തീയതി സതി നിർത്തലാക്കിയ സ്ത്രീകളെ സ്വതന്ത്രരാക്കിയ ദിനം. 1819 നൂറ്റാണ്ടുകളിൽ ഭാരതത്തിൽ നിലനിന്നിരുന്ന ഒരു ദുരാചാരമാണ് സതി. ബംഗാളിലും ഭാരതത്തിൻറെ വടക്കുകിഴക്കൻ ഭാഗങ്ങളിലും വളരെ ശക്തമായി ഇത് നിലനിന്നിരുന്നു .ഭർത്താവ് മരിച്ചാൽ ഭാര്യ ചിതയിൽ ചാടി മരിക്കുന്നതാണ് ഈ ആചാരം. മനുഷ്യത്വത്തെയും സ്ത്രീത്വത്തെയും ഹാനികരമായി ബാധിക്കുന്ന ആചാരമാണിതെന്ന് സാമൂഹിക ശാസ്ത്രജ്ഞർ അടക്കമുള്ളവർ പറഞ്ഞിട്ടുണ്ട്.കണക്കുകളൊന്നും എടുത്തുനോക്കിയാൽ 1817 ലെ ബംഗാൾ പ്രസിഡൻസിയുടെ കണക്കനുസരിച്ച് എഴുന്നൂറോളം സ്ത്രീകളാണ് സതി മൂലം മരണപ്പെട്ടത് .1812 മുതൽ തന്നെ രാജാറാം മോഹൻറോയ് സതിക്കെതിരെ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു നിരന്തരമായ ഉണ്ടായ പ്രക്ഷോഭങ്ങളുടെ ഫലമായി 1829 ഡിസംബർ നാലിന് വില്യം ബെന്റിക് പ്രഭു സതി ഔദ്യോഗികമായി നിരോധിച്ചുകൊണ്ടുള്ള ഉത്തരവിറക്കി. ചരിത്രപുസ്തകങ്ങൾ ഒന്ന് തുറന്നാൽ അറിയാം സതി എന്ന ആചാരത്തിന്റെ ദയനീയ മുഖം.ഭാര്യ ജീവിച്ചിരിക്കെ ഭർത്താവ് മരിച്ചാൽ ഭർത്താവിനെ ചിതയിൽ ചാടി ഭാര്യ മരിക്കുന്ന ദുരാചാരത്തെ ആണ് സതി എന്ന് നാം വിശേഷിപ്പിക്കുന്നത് .രജപുത്ര വംശത്തിൽ പെട്ടവർ ആയിരുന്നു സതിക്ക് തുടക്കമിട്ടിരിക്കുന്നത് എന്ന വിശ്വസിച്ചുവരുന്നു. വടക്കേ ഇന്ത്യയിൽ പത്തൊമ്പതാം നൂറ്റാണ്ടുവരെ സതി ശക്തമായിത്തന്നെ നിലകൊണ്ടിരുന്നു. രാജാറാം മോഹൻറോയ് എന്നസാമൂഹിക പരിഷ്കർത്താവിന്റെ പ്രവർത്തനങ്ങളുടെ അലയടികൾ ഇന്നും ഓരോ സ്ത്രീകളുടെയും ജീവൻറെ വിലയാണ്. എന്നിരുന്നാലും ഒറ്റപ്പെട്ട സംഭവങ്ങളായി വടക്കേ ഇന്ത്യയിൽ ഇന്നും സതി ആചാരം നടക്കുന്നുണ്ട് .ഭാര്യ സ്വയം ചെയ്യേണ്ട ഒരു ആചാരമാണ് സതി എന്നാൽ അതിനു വഴങ്ങാത്ത സ്ത്രീകളെ നിർബന്ധമായി പിടിച്ചുകൊണ്ടുപോയി എരിതീയിലേക്ക് എറിയുന്ന ഒരു പ്രതിഭാസമായി മാറിയിരുന്നു സതി. രാജസ്ഥാനിലെ രജപുത്രർ കിടയിലും ബംഗാളിലെ സവർണ വിഭാഗങ്ങൾക്കിടയിലും സതി വ്യാപകമായി നിലനിന്നിരുന്നു .ചരിത്രകാരന്മാരുടെ അഭിപ്രായത്തിൽ പുരാതന ഈജിപ്ത് ഗ്രീക്ക് എന്നിവരുടെ ഇടയിൽ നിലനിന്നിരുന്ന ആചാരം അവരുടെ ഇന്ത്യൻ കുടിയേറ്റത്തോടെ ഇവിടുത്തെ സംസ്കാരത്തോടൊപ്പം കൂട്ടിച്ചേർത്തു മൃതശരീരം ദഹിപ്പിക്കുന്ന രീതിയായ ചിതാ സമ്പ്രദായം സ്വീകരിക്കുകയും മരിച്ചയാളുടെ ഭാര്യ സമ്പാദ്യം എന്നിവ മൃതശരീരത്തോടൊപ്പം അടക്കുന്ന അവരുടെ രീതിയും സമന്വയിപ്പിച്ചു ഇത് കാലക്രമേണ സതി എന്നറിയപ്പെട്ടു .ഒരു കാലഘട്ടത്തിൽ സതി അനുഷ്ഠിക്കുന്നത് വലിയ മഹാത്മയുമായി കരുതുകയും സതി മാതാവിനെ സമൂഹം ആരാധിക്കുകയും ചെയ്തിരുന്നു ശ്രീ രാജാറാം മോഹൻറോയിയുടെ അക്ഷീണ പരിശ്രമത്തിന് ഒപ്പം മഹാത്മാഗാന്ധിയുടെയും സ്വാമി ദയാനന്ദസരസ്വതിയുടെ യും സാമൂഹിക പരിഷ്കരണങ്ങൾ വലിയതോതിൽ സതി നിർത്തലാക്കാൻ സഹായിച്ചിട്ടുണ്ട്. രാജസ്ഥാനിലും മധ്യപ്രദേശിലും ഇപ്പോഴും ഇതിൻറെ സ്വാധീനം നിലനിൽക്കുന്നു എന്ന് കേട്ടുകേൾവികൾ ഉണ്ട് .അതുകൊണ്ടുതന്നെ ഈ ആചാരങ്ങൾ നിർത്തലാക്കുക എന്ന ലക്ഷ്യത്തോടെ ഭാരത സർക്കാർ സതി നിയമ കമ്മീഷൻ 198 7 അവതരിപ്പിച്ചു .വിധവയെ കത്തിക്കൽ, ഈ പ്രവർത്തിയെ മഹത്വവൽക്കരിക്കുക, ഈ സമ്പ്രദായത്തെ ഉയർന്ന അവസ്ഥയിൽ സതിയ്ക്ക് ക്ഷേത്രം സമർപ്പിക്കുക എന്നീ മൂന്ന് ഘട്ടങ്ങൾ കമ്മീഷനിൽ ഉൾക്കൊള്ളുന്നുണ്ട്. സതി അനുഷ്ഠിക്കാൻ ശ്രമിക്കുന്നത് ഒരു വർഷംവരെ തടവോ ,പിഴയോ ഇവ രണ്ടും ഒന്നിച്ചോ ലഭിക്കാവുന്ന കുറ്റമാണ്. സ്ത്രീയെ കത്തിക്കുകയോ സംസ്കരിക്കുകയോ ചെയ്യുന്നതിൽ കാഴ്ചക്കാരായോ സംഘാടകരായോ പങ്കെടുക്കുന്നവർക്ക് ആജീവനാന്തം ജയിൽവാസമോ,പിഴയോ ലഭിക്കും. സതിയെ മഹത്വവൽക്കരിക്കുന്നത് അതിനെ മതവുമായി ബന്ധപ്പെടുത്തുന്നതിനുള്ള മനപ്പൂർവമായ ശ്രമമാണ്.മഹത്വവൽക്കരിക്കുന്നത് ഒരുവർഷം മുതൽ ഏഴു വർഷത്തിനിടയിൽ തടവും അയ്യായിരം രൂപയിൽ കുറയാതെ മുപ്പതിനായിരം രൂപ വരെയുള്ള തുക കൂടിയ പിഴയും ശിക്ഷയും ലഭിക്കാവുന്നതാണ്. കലക്ടറുടെ ഉത്തരവിനെ എതിർക്കുന്ന ഏതൊരു വ്യക്തിക്കും ഒരു വർഷത്തിനു 7 വർഷത്തിനും ഇടയിൽ തടവും 500 രൂപമുതൽ മുപ്പതിനായിരം രൂപ വരെയുള്ള തുകയോട് കൂടിയ പിഴയും ശിക്ഷയായി ലഭിക്കാവുന്നതാണ്. ഈ നിയമപ്രകാരം കുറ്റവാളി ആക്കപ്പെട്ട ഒരാളെ സതി അനുഷ്ഠിച്ച ആളുടെ സ്വത്തിന് അനന്തരാവകാശിയായി അനുഭവിക്കുന്നതിന് അയോഗ്യനാക്കി കുറ്റം ചെയ്ത കാലംമുതൽ അഞ്ചു വർഷക്കാലത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും അയോഗ്യത കൽപ്പിക്കുന്നു .ഇന്ന് സർക്കാരും ഗവൺമെൻറ് മെല്ലാം നമ്മളുടെ ക്ഷേമത്തിനും സ്ത്രീകളുടെ സംരക്ഷണത്തിനും വേണ്ടി പ്രവർത്തിക്കുമ്പോൾ ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ നാമോരോരുത്തരും സതിക്ക് എതിരെ പോരാടാനും അത് നിർത്തലാക്കാൻ വേണ്ടി പ്രവർത്തിക്കാനും കടപ്പെട്ടവനാണ് .ഇന്ന് കേരളത്തിൽ ഈ ആചാരം കാണാൻ സാധിക്കുകയില്ല എന്നിരുന്നാലും മധ്യപ്രദേശിലും മറ്റു സ്ഥലങ്ങളിലും സതിയുടെ അംശങ്ങൾ എവിടെയൊക്കെയോ നിലനിൽക്കുന്നുണ്ട്. അത് ഇല്ലാതാക്കാനും കൂടി നാം പ്രവർത്തിക്കണം.

Leave a Reply

Your email address will not be published. Required fields are marked *

*