• admin

  • October 30 , 2020

ന്യൂഡൽഹി : കരിപ്പൂര്‍ വിമാനാപകടത്തില്‍ 660 കോടിയുടെ ക്ലെയിം തീരുമാനമായി. ഇന്ത്യന്‍ ഏവിയേഷന്‍ വിപണിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന് ഇന്‍ഷുറന്‍സ് ക്ലെയിം തുകയാണ് ഇത്. ഇന്ത്യന്‍ ഇന്‍ഷുറന്‍സ് കമ്ബനികളും, ആഗോള ഇന്‍ഷുറന്‍സ് കമ്ബനികളും ചേര്‍ന്നാണ് ക്ലെയിം തുക നല്‍കുക. 89 ദശലക്ഷം ഡോളറാണ് കമ്ബനികള്‍ കണക്കാക്കിയ നഷ്ടം. ഇതില്‍ വിമാനത്തിനുണ്ടായ നഷ്ടം നികത്താന്‍ 51 ദശലക്ഷം ഡോളറും, 38 ദശലക്ഷം ഡോളര്‍ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുമാണെന്ന് ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്ബനിയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അതുല്‍ സഹായി പറഞ്ഞു. പൊതുമേഖലാ സ്ഥാപനമായ ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്ബനിയാണ് 373.83 കോടി രൂപ നല്‍കുക. ആഗസ്റ്റ് ഏഴിനാണ് നാടിനെ നടുക്കിയ വിമാനാപകടം നടന്നത്.