കൽപ്പറ്റ : സർഗ്ഗാത്മകത വിദ്യാർഥികളിൽ അതുല്യമായ സാധ്യതകൾ തുറക്കുന്നു, ധാർമികതയിൽ ഊന്നിയ കലകൾ സമൂഹത്തിന് എപ്പോഴും ആവശ്യമാണെന്നും വയനാട് ജില്ലാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി. സർഗാത്മകതയുടെ കലാരൂപം എന്ന പ്രമേയത്തിൽ ദാറുൽ ഫലാഹിൽ നടക്കുന്ന ക്യാമ്പസ് ഫെസ്റ്റ് ഇന്റസിയയിൽ സന്ദേശ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ കെ മുഹമ്മദലി ഫൈസിയുടെ അധ്യക്ഷതയിൽ നടന്ന സാഹിത്യ സംഗമത്തിൽ എസ് ശറഫുദ്ധീൻ അഞ്ചാംപ്പീടിക, ഉസ്മാൻ മുസ്‌ലിയാർ പനമരം, സലാം സഖാഫി പിണങ്ങോട്, സുഹൈൽ സഖാഫി വാരാമ്പറ്റ തുടങ്ങിയവർ സംസാരിച്ചു. ഉമർ സഖാഫി സ്വാഗതവും ഫവാസ് കോട്ടനാട് നന്ദിയും പറഞ്ഞു.
