മീനങ്ങാടി : യാക്കോബായ സുറിയാനി സൺഡേ സ്കൂൾ അസോസിയേഷൻ മലബാർ ഭദ്രാസന വിദ്യാർത്ഥി നേതൃത്വ പരിശീലന ക്യാമ്പ് നാളെ (നാളെ)നടക്കുമെന്ന് വൈ.പ്രസിഡൻ്റ് ഫാ.ബേബി പൗലോസ് ഓലിക്കൽ,ഡയറക്ടർ അനിൽ ജേക്കബ്,സെക്രട്ടറി ജോൺ ബേബി എന്നിവർ അറിയിച്ചു.ഇഗ്നൈറ്റ് എന്ന പേരിൽ താളൂർ സെൻ്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലാണ് ക്യാമ്പ്.ഡോ.ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും.ഫാ.ഡോ. മത്തായി അതിരംപുഴയിൽ അധ്യക്ഷത വഹിക്കും.
സ്മാർട്ട് കിഡ്സ് എന്ന വിഷയത്തിൽ പ്രമുഖ ജേണലിസ്റ്റ് സി.വി ഷിബു,കണക്ടിംഗ് മൈൻഡ്‌സ് എന്ന വിഷയത്തിൽ ജോംസി സി ജോ,ബേസിൽ ബേബി,ജൈജൂ വർഗിസ് എന്നിവരും നേതൃ പരിശീലനം നൽകും.സംഗീതവും മോട്ടിവേഷനും സമന്വയിപ്പിച്ച്ഫാ.ജാൻസൺ കുറുമറ്റത്തിലിൻ്റെ നേതൃത്വത്തിൽ റിഥം ഫെeല്ലാഷിപ്പും നടത്തും.
