കൽപ്പറ്റ : 79-മത് സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് മുന്നോടിയായി ജില്ലയിൽ സുരക്ഷാ പരിശോധന ശക്തം.സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ജില്ലയിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ പോലീസ് പരിശോധന നടത്തിവരുന്നു.ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസിന്റെ നിർദ്ദേശപ്രകാരം പോലീസ് ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് വിവിധ സ്റ്റേഷൻ യൂണിറ്റുകളിലെ പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പരിശോധനയിൽ സജീവമാണ്.കല്പറ്റ,മാനന്തവാടി, ബത്തേരി കൂടാതെ ജില്ലയിലെ പ്രധാന ടൗണുകൾ, ബസ് സ്റ്റാന്റുകൾ,ലോഡ്ജുകൾ,ബിൽഡിങ്ങുകൾ, കളക്ട്രേറ്റ്,മെഡിക്കൽ കോളേജ്,ജില്ലാ അതിർത്തികൾ,മറ്റു സുപ്രധാന കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ പരിശോധന തുടരും. സംശയാസ്‌പദമായി കാണുന്നവരക്കുറിച്ചുള്ള വിവരങ്ങൾ പോലീസിൽ അറിയിക്കേണ്ടതാണെന്നും വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
