മുട്ടിൽ : മുട്ടിൽ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ ഗവൺമെൻ്റ് പ്രൈമറി സ്കൂളുകളിൽ സ്മാർട്ട് ക്ലാസ് റൂമുകൾ സജ്ജീകരിക്കുന്നതിൻ്റെ ഭാഗമായി എല്ലാ സ്കൂളുകളിലും ഇൻ്ററാക്ടീവ് പാനലുകൾ സ്ഥാപിച്ചു. സ്മാർട്ട് സ്കൂൾ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയ പ്രൊജക്ടിൻ്റെ ഉദ്ഘാടനം ഒക്ടോബർ 27 ന് കാര്യമ്പാടി ഗവ.എൽ പി സ്കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീദേവി ബാബു നിർവ്വഹിക്കും.ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഷറഫ് ചിറക്കൽ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ബിന്ദു മോഹനൻ,ഗ്രാമപഞ്ചായത്ത് മെമ്പർ ഇ കെ വിജയലക്ഷ്മി ഉൾപ്പടെ മറ്റു ഗ്രാമപഞ്ചായത്ത് മെമ്പർമാരും പി ടി എ കമ്മിറ്റി ഭാരവാഹികളും ചടങ്ങിൽ പങ്കെടുക്കും.
