വെള്ളമുണ്ട : എഴുപത് വയസ്സ് പിന്നിട്ടവർ ക്ക് വേണ്ടി പൊതുപ്രവർത്തകൻ പള്ളിയാൽ മൊയ്‌തൂട്ടിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ ‘സ്നേഹയാത്ര’ ഫെബ്രുവരി 25 ന് വെള്ളമുണ്ടയിൽ നിന്നും പുറപ്പെടും.70 വയസ്സ് പിന്നിട്ടിട്ടും പല കാരണങ്ങളാൽ കടലും കാണാനും തീവണ്ടി യാത്ര നടത്താനും സാധിക്കാത്ത വെള്ളമുണ്ട പഞ്ചായത്ത് പരിധിയിലെ ആളുകൾക്കാണ് യാത്രയ്ക്ക് അവസരം നൽകുന്നത്.രജിസ്ട്രേഷൻ ചെയ്യാനുള്ള അവസാന തീയതി ഫെബ്രുവരി 5 ന് അവസാനിക്കും.വെള്ളമുണ്ട പബ്ലിക് ലൈബ്രറി ഹാളിൽ നടന്ന അവലോകനയോഗത്തിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി മുഖ്യപ്രഭാഷണം നടത്തി.കെ. കെ ചന്ദ്രശേഖരൻ, പ്രേംരാജ് ചെറുകര, എ. കെ ജമാൽ തുടങ്ങിവർ സംസാരിച്ചു.
