സ്കൂൾ ബസ് ഫ്ലാഗ് ഓഫ്  നിർവഹിച്ചു

സ്കൂൾ ബസ് ഫ്ലാഗ് ഓഫ് നിർവഹിച്ചു

കമ്പളക്കാട് : വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെ MP LADS പദ്ധതിയിൽ ഉൾപ്പെടുത്തി കമ്പളക്കാട് ഗവൺമെൻറ് യുപി സ്കൂളിന് അനുവദിച്ച സ്കൂൾ ബസ്സ് മണ്ഡലം എംപി പ്രിയങ്ക ഗാന്ധി ഫ്ലാഗ് ഓഫ് ചെയ്തു.LSS, USS ജേതാക്കൾ,സംസ്ഥാനതല ടെന്നീസ്, ഇംക്ലുസീവ് ടൂർണമെന്റുകളിൽ പങ്കെടുത്ത വിദ്യാർത്ഥികൾ എന്നിവർക്കുള്ള ഉപഹാരങ്ങൾ ചടങ്ങിൽ വെച്ച് വിതരണം ചെയ്തു.കൽപ്പറ്റ നിയോജകമണ്ഡലം എം എൽ എ അഡ്വക്കേറ്റ് ടി സിദ്ദീഖ്,ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷംസാദ് മരക്കാർ,കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രജിത കെവി,പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുൽ ഗഫൂർ കാട്ടി,പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നൂർഷ ചേനോത്ത്,വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് തൻവീർ,വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സന്ധ്യ ലിഷു,വാർഡ് മെമ്പർമാരായ കമലരാമൻ,ജെസി ലെസ്ലി,പിടിഎ പ്രസിഡണ്ട് ഹാരിസ് അയ്യാട്ട്,എസ്എംസി ചെയർമാൻ ഷമീർ സുൽത്താൻ എം പി ടി എ പ്രസിഡണ്ട് ജമീല കുനിങ്ങാരത്ത്,പിടിഎ വൈസ് പ്രസിഡണ്ട് നയീം സിഎ,ഹെഡ്മാസ്റ്റർ ഒ.സി എമ്മാനുവൽ,IUML ജില്ലാ പ്രസിഡണ്ട് കെ കെ അഹമ്മദ് ഹാജി KVVES സെക്രട്ടറി താരിഖ് കടവൻ,നവോദയ ഗ്രന്ഥശാല സെക്രട്ടറി ഫസൽ സി.എച്ച്,സീനിയർ അസിസ്റ്റൻറ് റോസ് മേരി പി എൽ,കൺവീനർമാരായ സ്വപ്ന വിഎസ്,ദീപ ഡി,സ്റ്റാഫ് സെക്രട്ടറി ജ്യോതിഷ് കെ ജോൺ,ഷംന കെ,ശ്യാമിലി കെ എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *