സി.ഐ.എ.എസ്.എല്‍ അക്കാദമി വാര്‍ത്തെടുക്കുന്നത് വ്യോമയാന മേഖലയുടെ ഭാവി വാഗ്ദാനങ്ങളെ:എസ്.സുഹാസ്

സി.ഐ.എ.എസ്.എല്‍ അക്കാദമി വാര്‍ത്തെടുക്കുന്നത് വ്യോമയാന മേഖലയുടെ ഭാവി വാഗ്ദാനങ്ങളെ:എസ്.സുഹാസ്

കൊച്ചി : വ്യോമയാന മേഖലയില്‍ പ്രായോഗിക പരിജ്ഞാനമുള്ള പ്രൊഫഷണലുകളുടെ ആവശ്യകത വര്‍ദ്ധിച്ചു വരികയാണെന്ന് സി.ഐ.എ.എസ്.എല്‍ ചെയര്‍മാനും സിയാൽ എം.ഡിയുമായ എസ്.സുഹാസ് ഐ.എ.എസ്. സി.ഐ.എസ്.എല്‍ അക്കാദമിയുടെ കുസാറ്റ് അംഗീകൃത കോഴ്സുകളുടെ രണ്ടാം ബാച്ചിന്റെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകോത്തര നിലവാരമുള്ള ഒരു വിമാനത്താവളത്തിന്റെ തത്സമയ പ്രവര്‍ത്തനങ്ങള്‍ കണ്ടറിഞ്ഞ് പഠിക്കാന്‍ അവസരമൊരുക്കുന്നതിലൂടെ വ്യോമയാന മേഖലയുടെ ഭാവി വാഗ്ദാനങ്ങളെയാണ് സി.ഐ.എ.എസ്.എല്‍ അക്കാദമി വാര്‍ത്തെടുക്കുന്നത്.പുസ്തകങ്ങള്‍ക്കപ്പുറം, ഈ മേഖല എങ്ങനെ പ്രവര്‍ത്തിക്കുന്നു, വളരുന്നു എന്ന് ഓരോ ദിവസവും വിദ്യാര്‍ത്ഥികള്‍ക്ക് നരിട്ട് അനുഭവിച്ചറിയാം. നേരില്‍ കണ്ടും തൊട്ടറിഞ്ഞും പഠിക്കാനുള്ള അവസരമാണ് അക്കാദമിയുടെ ഏറ്റവും വലിയ പ്രത്യേകത. ഇന്ത്യന്‍ വ്യോമയാന മേഖല വിപ്ലവകരമായ വളര്‍ച്ചയുടെ ഘട്ടത്തിലാണ്. ഈ അനന്തമായ തൊഴില്‍ സാധ്യത പ്രയോജനപ്പെടുത്താനുള്ള വൈദഗ്ദ്ധ്യമാണ് അക്കാദമി വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്നു നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ കുസാറ്റ് വൈസ് ചാന്‍സിലര്‍ ഡോ. എം. ജുനൈദ് ബുഷിരി മുഖ്യാതിഥിയായി. “വ്യോമയാന മേഖലയുടെ ആവശ്യകതയ്ക്ക് അനുസരിച്ചുള്ള കുസാറ്റ് അംഗീകൃത നൂതന കോഴ്സുകളാണ് സി.ഐ.എ.എസ്.എൽ അക്കാദമി നൽകുന്നത്. വിദ്യാഭ്യാസ മേഖലയും ഇൻഡസ്ട്രിയും തമ്മിലുള്ള വിടവ് നികത്തി ഇൻഡസ്ട്രിക്ക് അനുയോജ്യമായ പ്രൊഫഷണലുകളെ വാർത്തെടുക്കുകയാണ് കോഴ്സിൻ്റെ ലക്ഷ്യം” – ഡോ. എം. ജുനൈദ് ബുഷിരി പറഞ്ഞു.

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ഓപ്പറേഷന്‍ മേധാവി പി.കെ അജു, സിയാല്‍ എക്‌സി.ഡയറക്ടർ സജി കെ ജോര്‍ജ്ജ്, , സി.ഐ.എ.എസ്.എൽ മാനേജിങ് ഡയറക്ടർ സന്തോഷ്‌ ജെ പൂവട്ടിൽ, സി.ഐ.എ.എസ്.എൽ ഡയറക്ടർ ഉഷ ദേവി ടി.പി, സി.ഐ.എ.എസ്.എല്‍ അക്കാദമിയിലെ അധ്യാപകർ, വിവിധ എയർലൈൻ പ്രതിനിധികൾ
എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *