• admin

  • April 25 , 2022

മാനന്തവാടി : കല്ലോടിയിലെ റിട്ടയേർഡ് അധ്യാപിക സിസ്റ്റർ ജോസ്ലിൻ എഫ് .സി .സി യുടെ സന്യസ്ത ജീവിതത്തിൻ്റെ സുവർണ്ണ ജൂബിലി ആഘോഷിച്ചു. സന്യസ്ത ജീവിതത്തിൽ 50 വർഷങ്ങൾ പിന്നിട്ട,രണ്ട് ദശാബ്ദക്കാലം കല്ലോടി സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയായിരുന്ന സിസ്റ്റർ ജോസ് ലിൻ്റെ സുവർണജൂബിലി ആഘോഷം നടത്തി.കല്ലോടി ഉദയ വായനശാലയിൽ നടത്തിയ സ്വീകരണസമ്മേളനം മാനന്തവാടി രൂപത മുൻ സഹവികാരി ജനറാൾ, പി ആർ ഒ ഫാദർ ജോസ് കൊച്ചറക്കൽ ഉദ്ഘാടനം ചെയ്തു. സന്യസ്ത ജീവിതം അതിൻ്റെ പൂർണമായ അർത്ഥത്തിലും വ്യാപ്തിയിലും നിറവേറ്റിയ ഐഹിക ജീവിതത്തോട് നിർമ്മലത പുലർത്തി ആത്മീയതയുടെ വഴികളിൽ കാലിടറാതെ സഞ്ചരിച്ച ഈ അമ്മ എല്ലാവർക്കും മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം മാതൃക ജീവിതങ്ങളാണ് സഭയുടെ കരുത്തും ശക്തിയും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കല്ലോടി സെൻറ് ജോസഫ് ഹയർസെക്കൻഡറി സ്കൂൾ റിട്ട. പ്രിൻസിപ്പൽ കെ എ ആൻറണി അധ്യക്ഷതവഹിച്ചു. കല്ലോടി സെൻറ് ജോർജ് ഫൊറോന ചർച്ച് വികാരി ഫാദർ ബിജു മാവറ മുഖ്യപ്രഭാഷണം നടത്തി. ഒരു മാതൃക അധ്യാപിക, സന്യാസിനി, സാമൂഹിക പ്രവർത്തക എന്നീ നിലകളിൽ അമ്മയുടെ ജീവിതം അങ്ങേയറ്റം മാതൃകാപരവും അനുകരണീയവുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എടവക ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജോർജ് പടകൂട്ടിൽ സ്നേഹോപകാരം നൽകി . പൂർവ്വ വിദ്യാർത്ഥി ജോസ് പള്ളത്ത് ഗുരുവന്ദനം നടത്തി .പി എ വർക്കി, എം കെ ജോർജ് ,ഈ വി പൈലി , ഡെയ്സി ജോസ് ,വി ജെ മാത്യു, എൻ യു മത്തായി, ഭാനുമതി എംകെ, സാലി കെ വി, ഷൈൻ സി മാത്യു, തോമസ് കുരുവിള, കെ എൽ മത്തായി, പൈലി മൂലയിൽ, മേരി പി ജെ തുടങ്ങിയവർ പ്രസംഗിച്ചു.