കൽപറ്റ : ഡി പോൾ പബ്ലിക് സ്കൂളിൽ നടന്ന സിബിഎസ്ഇ ജില്ലാ കലോത്സവം സമാപിച്ചു.
കാറ്റഗറി ഒന്ന് വിഭാഗത്തിൽ ഹിൽബ്ലൂം സ്കൂൾ സ്കൂൾ ഒന്നാം സ്ഥാനവും കൽപറ്റ ഡി പോൾ പബ്ലിക് സ്കൂൾ,മീനങ്ങാടി ആൻസ് ഇംഗ്ലിഷ് മീഡിയം സ്കൂൾ എന്നിവ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.കാറ്റഗറി 2 വിഭാഗത്തിൽ മൂലങ്കാവ് ഗ്രീൻഹിൽസ് പബ്ലിക് സ്കൂൾ,ബത്തേരി ഭാരതീയ വിദ്യാമന്ദിർ,പൂമല മെക്ലോട്സ് ഇംഗ്ലിഷ് മീഡിയം സ്കൂൾ എന്നിവർ യഥാക്രമം ഒന്നു മുതൽ 3 വരെ സ്ഥാനങ്ങൾ കരസ്ഥമാക്കി.കാറ്റഗറി 3 വിഭാഗത്തിൽ ഗ്രീൻ ഹിൽസ് പബ്ലിക് സ്കൂൾ ഒന്നാം സ്ഥാനവും കൽപറ്റ ഡി പോൾ പബ്ലിക് സ്കൂൾ രണ്ടാം സ്ഥാനവും ഭവൻസ് വിദ്യാമന്ദിർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
കാറ്റഗറി 4 വിഭാഗത്തിൽ മാനന്തവാടി ഹിൽ ബ്ലൂംസ് സ്കൂൾ ഒന്നാം സ്ഥാനവും കൽപറ്റ ഡിപോൾ പബ്ലിക് സ്കൂൾ രണ്ടാം സ്ഥാനവും മുലങ്കാവ് ഗ്രീൻ ഹിൽസ് പബ്ലിക് സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സമാപന സമ്മേളനത്തിൽഡി പോൾ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ജോസഫ് പി.യു സ്വാഗതം പറഞ്ഞു. വയനാട് സഹോദയ ജില്ലാ പ്രസിഡൻ്റ് സീറ്റാ ജോസ് അധ്യക്ഷയായിരുന്നു.സിനിമാ താരം അബുസലിം ചടങ്ങിൽ മുഖ്യാതിഥി ആയി.വയനാട് സഹോദയ സ്കൂൾ കോംപ്ലക്സ് സെക്രട്ടറി ഗീത തമ്പി, ഡി പോൾ പബ്ലിക് സ്കൂൾ മാനേജർ ഫാ.മാത്യു പെരിയപ്പുറം.വയനാട് സഹോദയ സ്കൂൾ മാനേജ്മെൻ്റ് അസോസിയേഷൻ പ്രസിഡൻ്റ് സുരേന്ദ്രനാഥ് വി.ജിഎന്നിവർ സംസാരിച്ചു.ഡി പോൾ പബ്ലിക് സ്കൂൾ വിദ്യാർഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് ശ്രദ്ധേയമായി.