കല്‍പ്പറ്റ : കാലിക്കറ്റ് സര്‍വകലാശാല ബിരുദാനന്തര ബിരുദ മലയാളം വിഷയത്തില്‍ പാഠഭാഗമാക്കിയ ഗോത്രഭാഷാ കാവ്യ സമാഹാരം ‘വല്ലി’ രചിച്ച മീനങ്ങാടി പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ സിജു സി. മീനയെ വയനാട് ജില്ലാ ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തില്‍ ആദരിച്ചു. വയനാട് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് ഉപഹാരസമര്‍പ്പണം നടത്തി. ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി പി.എല്‍. ഷൈജു, ജില്ലാ ജനമൈത്രി അസി. നോഡല്‍ ഓഫിസര്‍ കെ.എം. ശശിധരന്, സിജുവിന്റെ ഭാര്യ രഞ്ജിത, മറ്റു പോലീസ് ദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
