• admin

  • September 27 , 2020

ദോഹ : ഡോ. അമാനുല്ല വടക്കാങ്ങര മള്‍ട്ടിനാഷണല്‍ കെമിക്കല്‍ ട്രേഡിംഗ് ആന്റ് ലോജിസ്‌ററിക്‌സ് മേഖലയിലെ ലീഡിംഗ് കമ്പനിയായ സള്‍ഫര്‍ കെമിക്കല്‍സ് ട്രേഡിംഗ് കമ്പനിക്ക് ഐ.എസ്.ഒ. അംഗീകാരം. മികച്ച ഗുണനിലവാരമുള്ള പ്രവര്‍ത്തനവും ഓഫീസ് ക്രമീകരണവും പരിഗണിച്ച് മുന്ന് ഐ.എസ്.ഒ ക്വാളിറ്റി സര്‍ട്ടിഫിക്കേഷന്‍സ് ആണ് കമ്പനി കരസ്ഥമാക്കിയത്. . ഐ.എസ്.ഒ 9001: 2015 (ക്വാളിറ്റി മാനേജ്‌മെന്റ് സിസ്റ്റം ), ഐ.എസ്.ഒ 14001: 2015 (എണ്‍വേണ്‍മെന്റല്‍ മാനേജ്‌മെന്റ് സിസ്റ്റം) ഐ.എസ്.ഒ 45001: 2018 ( ഒക്യുപ്പേഷണല്‍ ഹെല്‍ത്ത് & സേഫ്റ്റി മാനേജ്‌മെന്റ് സിസ്റ്റം) എന്നീ സര്‍ട്ടിഫിക്കറ്റുകള്‍ നേടിയ കമ്പനികളുടെ കൂട്ടത്തില്‍ ഉള്‍പ്പെടാന്‍ കഴിഞ്ഞതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്ന് കമ്പനിയുടെ ഖത്തര്‍ ഓപ്പറേഷന്‍ മാനേജര്‍ സിഹാസ് ബാബു പത്ര സമ്മേളനത്തില്‍ അറിയിച്ചു. ടാലന്റും പ്രൊഫഷണലിസവും കൈമുതലാക്കി മാര്‍ക്കറ്റിലെ പരിചയത്തോടെയാണ് ഗുണനിലവാരമുള്ള ഉല്‍പന്നങ്ങളും സര്‍വീസുകളുമായി ഖത്തറിലെ മാര്‍ക്കറ്റ് ഷയര്‍ ഉയര്‍ത്തുന്നത്. മികച്ച മാനേജ്‌മെന്റ് സിസ്റ്റവും പ്രതിജ്ഞാബദ്ധരായ ജീവനക്കാരുമാണ് കമ്പനിയുടെ ഏറ്റവും വലിയ ആസ്ഥി. ഖത്തര്‍ പെട്രോളിയം, ഖത്തര്‍ ഗ്യാസ്, ഹമദ് ജനറല്‍ ഹോസ്പിറ്റല്‍, വിവിധ മന്ത്രാലയങ്ങള്‍ തുടങ്ങിയ പ്രമിയം ഉപഭോക്താക്കളുടെ വെണ്ടര്‍ ലിസ്റ്റില്‍ ഉള്‍പ്പെടാന്‍ കഴിഞ്ഞതില്‍ സള്‍ഫര്‍ കെമിക്കല്‍സിന് അഭിമാനമുണ്ടെന്നും ഉപഭോക്താക്കളുടെ പ്രതീക്ഷക്കൊത്തുയര്‍ന്നാണ് കമ്പനി വിജയപാതയില്‍ ംമുന്നേറുന്നതെന്നും മാര്‍ക്കറ്റിംഗ് മാനേജര്‍ രാജന്‍ നായര്‍ പറഞ്ഞു. 2010ല്‍ അഹമ്മദ് തൂണേരി ആരംഭിച്ച സള്‍ഫര്‍ കെമിക്കല്‍സ് അദ്ദേഹത്തിന്റെ കഠിനാധ്വാനവും വൈദഗ്ദ്യവും കൊണ്ടാണ് ഖത്തറിലെ മികച്ച കമ്പനികളിലൊന്നായി വളര്‍ന്നത്. ഖത്തറിന് പുറമേ കുവൈത്ത്, യു.എ.ഇ, ഇന്ത്യ എന്നിവിടങ്ങളിലും സള്‍ഫര്‍ കെമിക്കല്‍സിന് ശാഖകളുണ്ട്. പ്രൊഫഷണലിസവും സിസ്റ്റമാറ്റിക്കായ പ്രവര്‍ത്തനങ്ങളുമാണ് സള്‍ഫര്‍ കെമിക്കല്‍സില്‍ കണ്ട സവിശേഷതെന്നും കൂടുതല്‍ പുരോഗതിയിലേക്കാണ് സ്ഥാപനത്തിന്റെ വളര്‍ച്ചയെന്നും ഐ.എസ്.ഒ ഓഡിറ്റര്‍ വരുണ്‍ വിശ്വനാഥ് അഭിപ്രായപ്പെട്ടു. വ്യവസ്ഥാപിതമായ പ്രവര്‍ത്തനവും സിസ്റ്റവുമാണ് 3 ഐ.എസ്.ഒ. സര്‍ട്ടിഫിക്കേഷന്‍ കരസ്ഥമാക്കുവാന്‍ കമ്പനിയെ യോഗ്യമാക്കിയത്. സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി സര്‍ട്ടിഫിക്കേഷനായ ഐ.എസ്.ഒ 26000 നായി സള്‍ഫര്‍ കെമിക്കലിന്റെ കണ്‍സല്‍ട്ടന്റായി പ്രവര്‍ത്തിക്കാനുള്ള താല്‍പ്പര്യ പത്രം സള്‍ഫര്‍ മാനേജ്‌മെന്റിന് സമര്‍പ്പിച്ചതായി അല്‍ റായിദ സെയില്‍സ് മാനേജര്‍ ഗില്ലറ്റ് പാലോളി പറഞ്ഞു. സള്‍ഫര്‍ കെമിക്കല്‍സ് ജീവനക്കാര്‍ക്ക് പുറമേ സഹോദര സ്ഥാപനമായ ഇക്കോ ഫ്രഷ് പാര്‍ട്‌ണേഴ്‌സ് സനൂപ് കുമാര്‍, അജീഷ്, എന്നിവരും ചടങ്ങില്‍ പങ്കെടുത്തു