• admin

  • October 8 , 2021

പാലക്കാട് : കേരളത്തിൽ ആദ്യമായി സമൂഹ മാധ്യമങ്ങളിലെ എല്ലാ വിഭാഗങ്ങളേയും ഉൾപ്പെടുത്തിക്കൊണ്ട് സംഘടിപ്പിച്ച ഇൻഫ്ലുവെൻസേർസ് മീറ്റ് സമാപിച്ചു. വാട്സ്ആപ്പ് ,ഇൻസ്റ്റാഗ്രാം,ഫേസ്ബുക്ക് ഫെയിമുകളെയും യൂട്യൂബർമാർ തുടങ്ങിയവരെ ഉൾപ്പെടുത്തിയാണ് ലീഡ്‌സ് ഇൻഫ്ലുവെൻസേർസ് മീറ്റ് എന്ന പേരിൽ പാലക്കാട് ധോണിയിലെ ലീഡ് കോളേജ്‌ ഓഫ് മാനേജ്മെന്റിൽ രണ്ട് ദിവസത്തെ മീറ്റ് നടന്നത്. ക്രേസി കപ്പിൾസ്, ആടലോടകം, ഡാൻസിംഗ് കപ്പിൾസ്, ട്രാവൽ ടീം , തുടങ്ങിയ വിവിധ ഇൻസ്റ്റാഗ്രാം സംഘങ്ങളും അഖിൽ സി.ജെ., സ്റ്റീവ് ,സാന്ദ്ര തുടങ്ങിയ ഇൻസ്റ്റാ താരങ്ങളും   സി.പി. ശിഹാബ്, നേഹ ഫുഡ് സ്റ്റോറീസ്, മലപ്പുറം താത്ത തുടങ്ങിയ തുടങ്ങിയ പ്രമുഖ യൂടൂബർമാരും ഫെയ്സ്   ബുക്ക് ട്രാവൽ ഫോർ ഫുഡ് സ്റ്റോറി ടെല്ലർ ട്രാവൽ ടിറ്റു ജോൺ തുടങ്ങിയവരും രണ്ട് ദിവസത്തെ മീറ്റിൽ പങ്കെടുത്തു. അവർക്കിടയിൽ താരകമായി നിറഞ്ഞ് നിന്ന പാലക്കാട് എം.പി. വി.കെ ശ്രീകണ്ഠൻ മണിക്കൂറുകളോളം സോഷ്യൽ മീഡിയ താരങ്ങളുമായി സംവദിച്ചു.   ഇവരുടെ കലാവിരുന്നും ആസ്വദിച്ചാണ് എം.പി. മടങ്ങിയത്.   മാധ്യമ രംഗത്തെ സ്റ്റാർട്ടപ്പായ മീഡിയ വിങ്‌സ് ഡിജിറ്റൽ സൊലൂഷനും, യൂട്യൂബ് അക്രഡെറ്റിഡ് ഏജൻസിയായ സില്ലിമംഗ്സ് എം.സി.എന്നും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.പരിപാടിയിൽ ഈ വർഷത്തെ മികച്ച സംരംഭക അവാർഡുകൾ വിതരണം ചെയ്തു.2021 ലെ ബിസ്നസ്സ് എക്സലൻസ് അവാർഡ് ലീഡ് കോളേജ് ഓഫ് മാനേജ്‌മന്റ് ഡയറക്ടർ ഡോ.തോമസ് ജോർജ്ജിന് പാലക്കാട് എം.പി വി കെ ശ്രീകണ്ഠൻ സമ്മാനിച്ചു . മികച്ച ട്രെൻഡിങ് ബിസ്സ്നസ്സ് അവാർഡ് ഇന്ത്യയിലെ ആദ്യത്തെ ബിഡിങ് ആപ്പായ സേവ് ബോക്സിനും,ഡിജിറ്റൽ മാർക്കറ്റിങ് അവാർഡ് എയ്‌സ്അപ്പ്‌ പ്രൈവറ്റ് ലിമിറ്റഡിനും, ഡിജിറ്റൽ മാർക്കറ്റർ അവാർഡ് ഫ്രഡി ഫ്രാൻസിസിനും , മികച്ച കോൺസെപ്റ്റ് സെല്ലർ അവാർഡ് ഇ ജെ ജോഫറിനും സമ്മാനിച്ചു . നൂറോളം ഇൻഫ്ലുവെൻസേർസാണ് വിവിധ സെക്ഷനുകളിൽ പങ്കെടുത്തത്. യൂ ടൂബർമാർക്കുള്ള പരിശീലകരായ സില്ലിമംഗ്സ് കൊച്ചി ബ്രാഞ്ച് ഹെഡ് പൗർണ്ണമി വിജയൻ , ടെക്നിക്കൽ ഹെഡ് ഇ.എസ്. രാജേഷ്   ചടങ്ങിൽ ലീഡ് കോളേജ് ഓഫ് മാനേജ്‌മന്റ് ഡയറക്ടർ ഡോ.തോമസ് ജോർജ്ജ് , മാധ്യമ പ്രവർത്തകരായ സിവി ഷിബു , സി. ഡി സുനീഷ് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സുകളെടുത്തു. പി. അമൃത്, പല്ലവി , മീഡിയ വിങ്‌സ് ഡയറക്ടർമാരായ അഭിലാഷ് ഡേവിഡ് , ബിന്ദു ടി.ജെ. തുടങ്ങിയവർ നേതൃത്വം നൽകി,