സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ യെലോ അലർട്ട്; തൃശൂരിൽ അവധി;മഴ തുടരുന്നു

സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ യെലോ അലർട്ട്; തൃശൂരിൽ അവധി;മഴ തുടരുന്നു

തിരുവനന്തപുരം : സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ ഇന്ന് യെലോ അലർട്ട്.തെക്കൻ ജില്ലകളിലും മധ്യകേരളത്തിലും പരക്കെ മഴ ലഭിക്കും.തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലാണ് യെലോ അലർട്ട് നൽകിയിട്ടുള്ളത്.മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.സംസ്ഥാനത്ത് രണ്ടുദിവസം കൂടി മഴ തുടരും.തൃശ്ശൂർ ജില്ലയിൽ ശക്തമായ മഴ തുടരുന്നതിനാൽ മുൻകരുതൽ നടപടിയുടെ ഭാഗമായി ഇന്ന് ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്‌ടർ അർജുൻ പാണ്ഡ്യൻ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സി.ബി.എസ്.സി,ഐ.സി.എസ്.സി,കേന്ദ്രീയ വിദ്യാലയം,അങ്കണവാടികൾ,മദ്രസകൾ,ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥ‌ഥാപനങ്ങൾക്കും അവധി ബാധകമാണ്.എന്നാൽ റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ഉണ്ടായിരിക്കില്ല.മുൻകൂട്ടി നിശ്ച‌യിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും ജില്ലാ ശാസ്ത്രമേളക്കും മാറ്റം ഉണ്ടായിരിക്കില്ല.

ഇടുക്കിയിൽ ഓറഞ്ച് അലർട്ട് നിലനിൽക്കുന്ന സാഹചര്യത്തിൽ മൂന്നാർ ഗ്യാപ്പ് റോഡ് വഴിയുള്ള രാത്രി യാത്ര നിരോധിച്ചിട്ടുണ്ട്. മണ്ണിടിച്ചിൽ ദുരന്തബാധിതരുടെ ക്യാമ്പ് പ്രവർത്തിക്കുന്നതിനാൽ അടിമാലി ഗവൺമെന്റ് ഹൈസ്കൂ‌ളിലെ എൽ.പി, യു.പി വിഭാഗങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ അടിമാലി മൂന്നാർ പാതയിൽ അനിശ്ചിതകാലത്തേക്ക് യാത്രാനിരോധനം ഏർപ്പെടുത്തി.ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ജില്ലയിലൂടെ സഞ്ചരിക്കുന്നവർ കനത്ത ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശം നൽകി.അതേസമയം,ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട് ‘മൊൻ ത’ ചുഴലിക്കാറ്റ് കൂടുതൽ ശക്തിപ്രാപിച്ച് തീരത്തോട് അടുക്കുന്നു.
ആന്ധ്രാപ്രദേശിലെ കാക്കിനാടക്കു
സമീപം മച്ചല്ലിപട്ടണത്തിന് തെക്ക്-കിഴക്കായി ബംഗാൾ ഉൾക്കടലിൽ നിന്ന് 260 കിലോമീറ്റർ അകലെയാണ് ചുഴലിക്കാറ്റ്.തീരത്ത് എത്തുമ്പോൾ 80 മുതൽ 100 കിലോമീറ്റർ വേഗതയിലുള്ള
ചുഴലിക്കാറ്റായി മാറും.ചുഴലിക്കാറ്റിന്റെ
പശ്ചാത്തലത്തിൽ ആന്ധ്രാ,ഒഡിഷ
സംസ്ഥാനങ്ങളിൽ കനത്തമഴ തുടരുകയാണ്.ആന്ധ്രയിലെ 23 ജില്ലകളിൽ റെഡ്,ഓറഞ്ച് അലർട്ടാണ്.കാക്കിനടയിലും പരിസരങ്ങളിലും ദേശീയ ദുരന്ത നിവാരണ സേനയുടെ കൂടുതൽ യൂണിറ്റുകൾ വിന്യസിച്ചിട്ടുണ്ട്.വിശാഖപട്ടണം വിമാനത്താവളത്തിൽ നിന്നുള്ള ഏല്ലാ സർവിസുകളും ഇൻഡിഗോയും,എയർ ഇന്ത്യയും റദ്ദാക്കി.വിശാഖപട്ടണം വഴി കടന്നു പോകുന്ന 43 ട്രെയിനുകൾ റദ്ദാക്കി.

Leave a Reply

Your email address will not be published. Required fields are marked *