• admin

  • December 24 , 2022

തിരുവനന്തപുരം :   തിരുവനന്തപുരം നഗരകാര്യ വകുപ്പ് ഡയറക്ടറേറ്റിൽ എൽ.ഡി.ക്ലാർക്കായി സേവനത്തിൽ പ്രവേശിച്ച അലി അസ്ഹർ നഗരസഭാ സെക്രട്ടറി പരീക്ഷ എഴുതിയാണ് 2018ൽ ബത്തേരി നഗര സെക്രട്ടറിയായി നിയമിക്കപ്പട്ടത് 2018 മുതൽ നഗര സഭ സെക്രെട്ടറി ആയ അലി അസ്ഹർ എൻ. കെ 2018 മുതൽ 16.11.2022 വരെ സുൽത്താൻ ബത്തേരി നഗരസഭ സെക്രട്ടറി ആയും നിലവിൽ കല്പറ്റ നരസഭാ സെക്രട്ടറി ആയും സേവനം അനുഷ്‌ടിച്ചു വരുന്നു സുൽത്താൻ ബത്തേരിയിൽ പ്രവർത്തിച്ച കാലഘട്ടത്തിൽ ശ്രദ്ധേയമായ പദ്ധതികൾ നടപ്പിലാക്കി. നഗരകാര്യ വകുപ്പ് കോഴിക്കോട് റീജിയണൽ ജോയിൻ്റ് ഡയറക്ടർ ഓഫീസ്, കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമ ബോർഡ് വയനാട് ജില്ലാ ഓഫീസ് എന്നിവിടങ്ങളിലും സേവനമനുഷ്ടിച്ചിട്ടുണ്ട് പദ്ധതി പ്രവർത്തനം മികവ്, നികുതി , പെൻഷൻ പോലുള്ള സേവനങ്ങൾ, ഭരണ സമിതി യോഗങ്ങളുടെ കൃത്യത പൊതുജന ങ്ങളോടുള്ള പെരുമാറ്റം ജീവനക്കാരെയും നഗരസഭ കൗൺസിലിനേയും നെയും ചേർത്ത് നിർത്തി പ്രവർത്തിപ്പിക്കാൻ ഉള്ള പ്രവീണ്യം തെളിയിച്ച ഉദ്യോഗസ്ഥനായിരുന്നു. ഉയർന്ന ഉദ്യോഗസ്ഥർ മുതൽ ശുചീകരണ തൊഴിലാളികൾ വരെയുള്ളവരെ ഒരുപോലെ കാണാൻ ഉള്ള മനസു കാണിച്ച വ്യക്തിത്വത്തിന് ഉടമയായിരുന്നു. പിണങ്ങോട് എൻ കെ അബ്ദുള്ളയുടേയും പരേതയായ മൈമുനയുടേയും മകനാണ്. ഭാര്യ മാനസിറ. മക്കൾ ആഹിൽ ഫിറോസ് ആമിർ സെയിൻ അസ് ലിൻ തനാസ് എന്നിവരാണ്.