സംസ്ഥാനത്തിന് മാതൃകയായി വെങ്ങപ്പള്ളി

വെങ്ങപ്പള്ളി : മാതൃകാപരമായ പ്രവര്‍ത്തന മികവിന് സംസ്ഥാനത്തെ ആദ്യ ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ നേടി ജില്ലയുടെ അഭിമാനമായി മാറിയത് വെങ്ങപ്പള്ളി സി.ഡി.എസ് ആയിരുന്നു.ഈ വര്‍ഷത്തെ സംസ്ഥാനതല സര്‍ട്ടിഫിക്കേഷന്‍ പ്രഖ്യാപനത്തില്‍ പ്രത്യേക പരാമര്‍ശവും വെങ്ങപ്പള്ളിക്ക് ലഭിച്ചു.2024 നവംബറിലാണ് സംസ്ഥാനത്തില്‍ ആദ്യമായി സിഡിഎസ് ക്വാളിറ്റി മാനേജ്‌മെന്റ് സിസ്റ്റത്തിനുള്ള ഐ.എസ്.ഒ 9001:2015 സര്‍ട്ടിഫിക്കേഷന്‍ വെങ്ങപ്പള്ളി സി.ഡി.എസ് കരസ്ഥമാക്കിയത്.

സ്ത്രീ ശാക്തീകരണത്തിലൂടെ ദാരിദ്ര്യ നിര്‍മാര്‍ജനമെന്ന ലക്ഷ്യം കൈവരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ രൂപം കൊടുത്ത ബൈലോ പ്രകാരമുള്ള എല്ലാ സേവനങ്ങളും കുടുംബശ്രീ മുഖേന ലഭ്യമാക്കിയതിനാണ് അംഗീകാരം ലഭിച്ചത്.ഇതൊരു മാതൃക പ്രവര്‍ത്തനമായി കണ്ട് സംസ്ഥാന കുടുംബശ്രീ മിഷന്‍ എല്ലാ സിഡിഎസ് ഓഫീസുകളിലേക്കും പകര്‍ത്താന്‍ തീരുമാനിക്കുകയും ഇതുപിന്നീട് സംസ്ഥാനത്ത് 617 സിഡിഎസ്‌കളുടെ ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷനിലേക്ക് എത്തുകയും ചെയ്തു.സംസ്ഥാനത്തെ 1070 സി.ഡി.എസുകളെയും ഐ.എസ്.ഒ നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് കുടുംബശ്രീ മിഷന്റെ ലക്ഷ്യം.സര്‍ട്ടിഫിക്കേഷനില്‍ നേടുന്നതിന് ആവശ്യമായുള്ള പിന്തുണയും കണ്‍സള്‍ട്ടന്‍സി സേവനവും കിലയാണ് നല്‍കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *