ഷാർജ : ലോകത്തിന് അക്ഷരവെളിച്ചവും മഹത്തായ മാനവിക സന്ദേശവും കൈമാറുന്ന കൂട്ടായ്മയാണ് 43–ാമത് ഷാർജ രാജ്യാന്തര പുസ്തകമേളയെന്ന് ഗ്രന്ഥകാരനും വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ജുനൈദ് കൈപ്പാണി പറഞ്ഞു.ഹാംലെറ്റ് ബുക്സ് പ്രസിദ്ധീകരിച്ച ഷാഹിദ് എളവള്ളിയുടെ കഥാസമാഹാരം ഷാർജ ഇന്റർനാഷനൽ ബുക്ക് ഫെയറിൽ വച്ച് പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഡോ.അമ്മാനുള്ള വടക്കാങ്ങര ആദ്യ പ്രതി ഏറ്റുവാങ്ങി.പ്രതാപൻ തായാട്ട്, മുംതാസ് ആസാദ്, സജിദ് ഖാൻ പി. ഷബീന നജീബ്, ഫൗസിയ മമ്മു, കെ തസ്നിഫ്, കെ ഷാനവാസ്, അരുൺ കല്ലിങ്ങൽ, നൗഷാദ് കെ എന്നിവർ സംസാരിച്ചു.ഗ്രന്ഥകാരൻ ഷാഹിദ് എളവള്ളി മറുപടി പ്രസംഗം നടത്തി.