വ്യാപാരി നേതാക്കളെ മർദ്ദിച്ചതിൽ ശക്തമായി പ്രതിഷേധിക്കുന്നു:കെ.ആർ.എഫ്.എ

വ്യാപാരി നേതാക്കളെ മർദ്ദിച്ചതിൽ ശക്തമായി പ്രതിഷേധിക്കുന്നു:കെ.ആർ.എഫ്.എ

കൽപ്പറ്റ : കൽപ്പറ്റ ടൗണിൽ അധനികൃതമായി ഗുഡ്സ് വാഹനങ്ങളിൽ വ്യാപാരം നടത്തുന്ന സംഘങ്ങൾ കഴിഞ്ഞദിവസം കടകളുടെ ഓരങ്ങളിൽ നിന്നും ടൗണുകളിൽ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ വൈസ് പ്രസിഡന്ററും കൽപ്പറ്റ യൂണിറ്റ് പ്രസിഡന്റുമായ ഇ ഹൈദ്രുവിനേയും കെ ആർ എഫ് എ വയനാട് ജില്ലാ കമ്മിറ്റി അംഗവും കൽപ്പറ്റ മണ്ഡലം വൈസ് പ്രസിഡന്റും യൂത്ത് വിങ്ങ് ജില്ലാ വൈസ് പ്രസിഡന്റ്മായ സി എച്ച് ഷൈജൽ ഉൾപ്പെടെയുള്ള വ്യാപാരികളെ മർദ്ദിച്ചതിൽ കേരള റീട്ടെയിൽ ഫൂട്ട് വെയർ അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിക്കുന്നു.. വാഹനങ്ങളിലും മറ്റുമുള്ള അധനികൃത കച്ചവടം റംസാൻ വിപണിയെ ലക്ഷ്യമാക്കി വയനാട്ടിലെ വിവിധ ഇടങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ നിയമം പാലിച്ച് കച്ചവടം ചെയ്യുന്ന ചെറുകിട കച്ചവടക്കാരെ നോക്കു കുത്തിയാക്കി വിൽപ്പന നടത്തുന്ന നിയമ വിരുദ്ധമായ ഗുഡ്സ് വാഹനങ്ങളിലെ കച്ചവടങ്ങൾ വ്യാപാര മേഖലയെ ബാധിക്കുന്ന.നിയമവിരുദ്ധമായുള്ള മറ്റു കച്ചവടങ്ങളും ബന്ധപ്പെട്ട അധികാരികൾ നിയന്ത്രിക്കണമെന്നും അല്ലാത്തപക്ഷം സംഘടന,വ്യാപാര വ്യവസായി ഏകോപന സമിതി ഉൾപ്പെടെയുള്ള സംഘടനയോട് ചേർന്ന് നിന്നുകൊണ്ട് ശക്തമായ സമരപരിപാടി രൂപം നൽകുമെന്ന് ജില്ലാ കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.ഇന്നലെ കൽപ്പറ്റയിൽ നടന്ന ഏകോപന സമിതിയുടെ പ്രതിഷേധ പ്രകടനത്തിൽ കെ ആർ എഫ് എ വയനാട് ജില്ലാ ജനറൽ സെക്രട്ടറി ഷാജി കല്ലടാസ് കൽപ്പറ്റ മണ്ഡലം പ്രസിഡൻറ് ഷബീർ ജാസ് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *