കല്പറ്റ : മുപ്പത്തി എട്ടാമത് ദേശീയ ഗയിംസിൽ സ്വർണ്ണവും വെള്ളിയും നേടിയ പുരുഷ വനിതാ വോളിബോൾ ടീമിലെ വയനാട് സ്വദേശികളായ ജോൺ ജോസഫ്, ഐബിൻ ജോസ്, അശ്വതി രവീന്ദ്രൻ, ആര്യ സതീഷ് എന്നിവരെ നേരിൽ കണ്ട് അഭിനന്ദിച്ച് പ്രിയങ്ക ഗാന്ധി എം.പി. ടി. സിദ്ദിഖ് എം. എൽ. എ., വോളിബോൾ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗം സലിം കല്ലൂർ എന്നിവരും സന്നിഹിതരായിരുന്നു.
