വോട്ടെടുപ്പിന് വയനാട് ജില്ല സജ്ജം;വോട്ട് ചെയ്യാൻ 6,42,693 പേർ വോട്ടെടുപ്പ് രാവിലെ 7 മുതൽ വൈകിട്ട് 6 വരെ

വോട്ടെടുപ്പിന് വയനാട് ജില്ല സജ്ജം;വോട്ട് ചെയ്യാൻ 6,42,693 പേർ വോട്ടെടുപ്പ് രാവിലെ 7 മുതൽ വൈകിട്ട് 6 വരെ

കൽപ്പറ്റ : ഏപ്രിൽ ഒമ്പതിന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് വയനാട് ജില്ല സജ്ജമായെന്ന് ജില്ലാ തെരഞ്ഞെടപ്പ് ഓഫീസറായ ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ അറിയിച്ചു.സുതാര്യവും നീതിപൂർവവുമായ തെരഞ്ഞെടുപ്പ് സാധ്യമാക്കുന്നതിനുള്ള എല്ലാ മുന്നൊരുക്കങ്ങളും ഒരിക്കൽ കൂടി പരിശോ ധിച്ച് ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടർ നോഡൽ ഓഫീസർമാർക്ക് നിർദ്ദേശം നൽകി. മുഴുവനാളുകളും വോട്ട് രേഖപ്പെടുത്തണമെന്ന് പൊതു ജനങ്ങ ളോടും കളക്ടർ അഭ്യർഥിച്ചു.ജില്ലയിൽ ആകെ 6,43,625 വോട്ടർമാരാണു ള്ളത്.ഇതിൽ 3,29038 സ്ത്രീകളും 3,14,584 പുരുഷന്മാരും മൂന്ന് ട്രാൻസ് ജെൻഡർ വോട്ടർമാരും ഉൾപ്പെടുന്നു.സുൽത്താൻ ബത്തേരിയിലാണ് ഏറ്റ വും കൂടുതൽ വോട്ടർമാരുള്ളത് 2,25,329 പേർ.കൽപ്പറ്റ മണ്ഡലത്തിൽ 2,12,881 വോട്ടർമാരും മാനന്തവാടിയിൽ 2,05,415 വോട്ടർമാരുമുണ്ട്.കൽ പറ്റയിൽ രണ്ടും സുൽത്താൻ ബത്തേരിയിൽ ഒന്നും ട്രാൻസ്ജെൻഡർ വോട്ടർമാരാണുള്ളത്.ജില്ലയിൽ ആകെ 2,318 പ്രവാസി വോട്ടർമാരുണ്ട്.കൽപറ്റ മണ്ഡലത്തിൽ 931 പേരും മാനന്തവാടിയിൽ 742 പേരും സുൽ ത്താൻ ബത്തേരിയിൽ 645 പേരും പ്രവാസി വോട്ടർമാരായി പട്ടികയിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *