വെള്ളമുണ്ട : അന്തരിച്ച മലയാള നിരൂപണത്തിലെ സൗമ്യജ്വാല പ്രഫ. എം.കെ. സാനു മാഷിനെയും
മലയാളികൾ ഒന്നടങ്കം ഇഷ്ടപ്പെട്ടിരുന്ന മിമിക്രി കലാകാരനും നടനുമായിരുന്നു കലാഭവന്‍ നവാസിനെയും അനുസ്മരിക്കാൻ വെള്ളമുണ്ട വിജ്ഞാൻ ലൈബ്രറിയിൽ സംഘടിപ്പിച്ച ശ്രദ്ധാഞ്ജലി വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.എം.അബ്ദുൾ അസീസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം ശശി,ചാർലി ജോസ്,എം സഹദേവൻ,പി എ ജലീൽ മാസ്റ്റർ,മിഥുൻ മുണ്ടയ്ക്കൽ,രാജേഷ് ചക്രപാണി,രമേശ് നിരവിൽപ്പുഴ,മണികണ്ഠൻ മാസ്റ്റർ,സി കെ റിഷ, സിന്ധു കെ എം,പി ഷഹീന തുടങ്ങിയവർ പ്രസംഗിച്ചു.
