കൽപ്പറ്റ : വയനാട് ദുരന്തത്തിൽ വീട് നഷ്ടപ്പെട്ട ശ്രുതിയെ വഞ്ചിച്ചുവെന്ന ആരോപണത്തിൽ സിപിഎം ജില്ലാ സെക്രട്ടറി കെ.റഫീഖിനെതിരെ നിയമ നടപടിക്ക് ടി.സിദ്ദിഖ്.തെരഞ്ഞെടുപ്പ് കമ്മീഷനാണ് പരാതി നൽകുക.നടപടി ആവശ്യപ്പെട്ട് പോലീസിലും പരാതി നൽകും.തനിക്കെതിരെ വ്യാജ പ്രചാരണം നടത്തി തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്നാണ് ടി.സിദ്ദിഖിന്റെ പരാതി.ഫേസ്ബുക്ക് പോസ്റ്റിൽ കൃത്രിമത്വം നടത്തിയെന്നും പരാതി നൽകുമെന്നും ടി.സിദ്ദിഖ് വ്യക്തമാക്കി.അതേസമയം ജില്ലാ സെക്രട്ടറി കള്ളം പറയുന്നുവെന്ന് ടി.സിദ്ദിഖ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.ശ്രുതിയെ വിവാദത്തിലേക്ക് വലിച്ചിഴക്കരുതെന്നും വൃത്തികെട്ട രാഷ്ട്രീയമാണ് കളിക്കുന്നതെന്നും ടി.സിദ്ദിഖ് ആരോപിച്ചു.വീട് ഉണ്ടാക്കി കൊടുക്കുന്നത് ടൈം ന്യൂസ് എന്ന യൂട്യൂബേഴ്സ് ആണെന്നത് മറച്ചുവെച്ച് ജില്ല സെക്രട്ടറി കള്ളം പറയുന്നു.തന്നെ അപമാനിക്കാൻ ശ്രമം നടക്കുന്നു.ദുരന്തം ഏറ്റുവാങ്ങിയ ശ്രുതിയെ വിവാദത്തിലേക്ക് വലിച്ചിടുന്നത് മനുഷ്യത്വരഹിതമാണെന്നും ടി.സിദ്ദിഖ് കൂട്ടിച്ചേർത്തു.
