പടിഞ്ഞാറത്തറ : അമിതാദായത്തിന് വില്‍പ്പനക്ക് സൂക്ഷിച്ച ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യവുമായി വയോധികന് അറസ്റ്റില്‍. കാവുംമന്ദം, പൊയില്‍ ഉന്നതി, രാമന്(63)യാണ് എസ്.ഐ അബ്ദുള്‍ ഖാദറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. 24.09.2024 തീയതിയാണ് കാവുംമന്ദം പൊയില്‍ ഉന്നതി എന്ന സ്ഥലത്തുള്ള രാമന്റെ വീടിനുള്ളില്‍ നിന്നാണ് 750 മില്ലിയുടെ എട്ടു കുപ്പികളിലായി ആറു ലിറ്റര്‍ വിദേശ മദ്യം പിടിച്ചെടുത്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. എസ്.സി.പി.ഒ ദേവജിത്ത്,സി.പി.ഒമാരായ സജീര്‍, അര്‍ഷദ, അനുമോള്‍ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.