പനമരം : യൂണിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസിൽ പാരാമെഡിക്കൽ രംഗത്തെ നൂതന സാങ്കേതിക വിദ്യ വി.ആർ ടെക്നോളജിയുടെ പ്രാധാന്യം മനസ്സിലാക്കി വിദ്യാർഥികൾക്കായി വിർച്വൽ റിയാലിറ്റി എഡ്യൂക്കേഷൻ ഉദ്ഘാടനവും സമന്യയ ചാരിറ്റിസെൽ ലോഗോ പ്രകാശനവും കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു.
പരിപാടിയോട് അനുബന്ധിച്ച് ജില്ലയിലെ വിവിധ സ്കൂളിലെ നിർധന വിദ്യാർത്ഥികൾക്കു വേണ്ടി ഏർപ്പെടുത്തിയ പഠനോപകരണ വിതരണോദ്ഘാടനം വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പണി നിർവഹിച്ചു.
രഞ്ജിത്ത് ഇരിങ്ങത് അധ്യക്ഷത വഹിച്ചു.
മാനേജിംഗ് ഡയറക്ടറായ ശ്രീഹരി കാടേങ്ങര,സബിൻ ഇടവലത്ത്, പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി ആലക്കമുറ്റം, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ടി സുബൈർ തുടങ്ങിയവർ പ്രസംഗിച്ചു.
