വെള്ളമുണ്ട : വയനാട് ജില്ലാ പഞ്ചായത്തിന്റെ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഈ അധ്യയന വർഷത്തെ എസ്.എസ്.എൽ.സി ഹയർ സെക്കന്ററി പരീക്ഷകളുടെ മുന്നോടിയായുള്ള ‘വിജ്ഞാൻ ജ്യോതി’ ‘ഗോത്ര ദീപ്തി’അധിക പഠന ക്യാമ്പുകളുടെ വെള്ളമുണ്ട ഡിവിഷൻ തല ഉദ്ഘാടനം വെള്ളമുണ്ട ഗവ.ഹയർസെക്കന്ററി സ്കൂളിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.പ്രിൻസിപ്പൽ ഇൻ ചാർജ് ടി. വി എൽദോസ് അധ്യക്ഷത വഹിച്ചു.മികച്ച സാമൂഹിക പ്രവർത്തകനുള്ള ഗ്ലോബൽ പീസ് കൺസോർഷ്യംഅന്താരാഷ്ട്ര ഹ്യൂമാനിറ്റേറിയൻ പുരസ്‌കാരം , ഇന്ത്യയിലെ ഏറ്റവും മികച്ച തദ്ദേശ ജനപ്രതിനിധിക്കുള്ള ബാബ സാഹിബ് അംബേദ്കർ പുരസ്‌കാരം,മാതൃകാ പൊതുപ്രവർത്തകനുള്ള സംസ്ഥാന കർമ്മശ്രേഷ്ഠ പുരസ്‌കാരം,കൂടുതൽ പൊതുപരിപാടികളിൽ പങ്കെടുത്ത് ഡോക്യുമെന്റ് ചെയ്യപ്പെട്ട തദ്ദേശഭരണ ജനപ്രതിനിധി എന്ന നിലയിലുള്ള ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ് എന്നീ അംഗീകാരങ്ങൾ കരസ്ഥമാക്കിയ വെള്ളമുണ്ട ഡിവിഷൻ മെമ്പർകൂടിയായ ജുനൈദ് കൈപ്പാണിയെ ചടങ്ങിൽ സ്കൂൾ അധികൃധർ ആദരിച്ചു.വൈസ് പ്രിൻസിപ്പൽ ഫാത്തിമത്ത് ഷംല, വി. കെ പ്രസാദ്, അബ്ദുൽ സലാം, ഷീജ നാപ്പള്ളി തുടങ്ങിയവർ സംസാരിച്ചു.