പടിഞ്ഞാറത്തറ : ഗ്രാമപഞ്ചായത്ത് വികസന സെമിനാർ കല്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ബാലൻ അദ്ധ്യക്ഷം വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർമാൻ എം. മുഹമ്മദ് ബഷീർ ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ സി.ഇ ഹാരീസിന് നൽകി പദ്ധതി രേഖാപ്രകാശനം ചെയ്തു. വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.എ. ജോസ് പദ്ധതി വിശദീകരണം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഗിരിജ കൃഷ്ണ യോഗത്തിന് സ്വാഗതം പറഞ്ഞു. പഞ്ചായത്ത് സെക്രട്ടറി വി. ഉസ്മാൻ കണക്കുകൾ അവതരിപ്പിച്ചു ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ കെ.കെ. അസ്മ ,ഷിബു പോൾ ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം.പി. നൗഷാദ് . മെമ്പർമാരായ റഷീദ് വാഴയിൽ. സതി വിജയൻ,അനീഷ് കെ.കെ. മുഹമ്മദ് ബഷീർ, സജി.യു. എസ് സെക്രട്ടറി വി ഉസ്മാൻ,,രഷ്ട്രീയ പാർട്ടി പ്രതിനിധികളായ 1 എൻ.പി. ഷംസുദ്ദീൻ. ജോണി നന്നാട്ട്, കെ.സി. ജോസഫ് മാസ്റ്റർ, സി.എ.രാജൻ ‘സി.ഇ. ഹാരീസ്, മെമ്പർമാരായ ബിന്ദു ബാബു. രജിതഷാജി . റസീന ഐക്കാരൻ,ബുഷ്റ വൈശ്യൻ, നിഷമോൾ ‘സാജിതനൗഷാദ് . പദ്ധതി നിർവ്വഹണ ഉദ്യേഗസ്ഥർ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
