വാർഷിക ദിനാഘോഷവും,വനിതാദിന സംഗമവും നടത്തി

വാർഷിക ദിനാഘോഷവും,വനിതാദിന സംഗമവും നടത്തി

മാനന്തവാടി : വൈ എം സി എ മാനന്തവാടിയുടെ നേതൃത്വത്തിൽ പേരിയ ഐനിക്കൽ ഓക്സി ഫാം റിസോർട്ടിൽ വെച്ച്,കെ വി ജോസ് സ്വാഗതം പറഞ്ഞ യോഗത്തിൽ,പ്രസിഡന്റ് പ്രൊ:ചാക്കോച്ചൻ വട്ടമറ്റത്തിന്റെ അധ്യക്ഷതയിൽ മാനന്തവാടി നഗരസഭ വൈസ് ചെയർപേഴ്സൺ അഡ്വ: സിന്ധു സെബാസ്റ്റ്യൻ ഉദ്ഘാടന കർമ്മവും സ്ത്രീ ശാക്തീകരണംഎന്നെ വിഷയത്തെ ആസ്പദമാക്കി ക്ലാസും നടത്തി,വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ,പി വി ജോർജ്,ആശംസ അർപ്പിച്ചു.യുദ്ധം ഒന്നിനും പരിഹാരമല്ല എന്നും,തീരാത്ത വേദനയും.ജീവന്റെ സർവ്വ നാശവുമാണു പരിണിതഫലം എന്ന് മനസ്സിലാക്കി യുദ്ധങ്ങൾ അവസാനിപ്പിക്കുവാൻ യോഗം ഐക്യകണ്ഠേന ആഗ്രഹം പ്രകടിപ്പിച്ചു.സെക്രട്ടറി:എം കെ പാപ്പച്ചൻ റിപ്പോർട്ട് അവതരിപ്പിച്ചു.

ട്രഷറർ:കുര്യൻ പി കെ,കണക്കുകൾ അവതരിപ്പിച്ചു.സീനിയർ സിറ്റിസൺ,പി എ മാത്യു വരണാധികാരിയായി ഇലക്ഷൻ നടത്തപ്പെട്ടു,പ്രോ:ചാക്കോച്ചൻ വട്ടമറ്റം പ്രസിഡന്റ്.വൈസ് പ്രസിഡന്റ് ശ്രീ,ജോസ് കെ,ജെ.സെക്രട്ടറി,എം കെ പാപ്പച്ചൻ.ജോയിൻ സെക്രട്ടറി,ബിജു പി,എം.ട്രഷറർ,പി കെ കുര്യൻ.
മീഡിയ&കമ്മ്യൂണിക്കേഷൻ,എൽദോ ജി.ഓഫീസ് സെക്രട്ടറി,ജോണി ജോൺ.പരസ്പര സഹായ നിധി റെജി ടി ജെ.സ്പോർട്സ്,ജോൺസൺ ജോസഫ്.ഡയാലിസിസ് യോജന പ്രൊജക്റ്റ് കോഡിനേറ്റർ,ജേക്കബ് കെ സി.തുടങ്ങി 15 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെ യോഗം തെരഞ്ഞെടുത്തു.കലാ സന്ധ്യകളും സ്നേഹവരുന്നും നടന്നു,ജോൺസൺ ജോസഫ് നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *