കൊച്ചി : ഓപ്പറേഷന് നുംഖോറിന്റെ ഭാഗമായി വാഹനം പിടിച്ചെടുത്തതിനെതിരെ നടന് ദുല്‍ഖര്‍ സല്മാന് സമര്‍പ്പിച്ച ഹര്‍ജിയില്‍ കസ്റ്റംസിന്റെ വിദശീകരണം തേടി ഹൈക്കോടതി.ദുല്‍ഖറിന്റെ ഹര്‍ജി ഹൈക്കോടതി ചൊവ്വാഴ്ച്ച പരിഗണിക്കും. ലാന്‍ഡ് റോവര്‍ വാഹനം പിടിച്ചെടുത്തത് ചോദ്യം ചെയ്താണ് ദുല്‍ഖര്‍ കോടതിയെ സമീപിച്ചത്.എല്ലാ നിയമ നടപടികളും പൂര്‍ത്തിയാക്കിയാണ് വാഹനം വാങ്ങിയതെന്നാണ് ദുല്‍ഖറിന്റെ വാദം.വാഹനം വിട്ടുകിട്ടണമെന്നും ഹര്‍ജിയില്‍.