വാളാട് : വാളാട് ഗവ: ഹയർ സെക്കണ്ടറി സ്ക്കൂൾ സ്റ്റേജ് ഉൽഘാടനം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാറ്റിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ സൽമാ മോയിൻ നിർവഹിച്ചു. ബ്ലോക്ക് പഞ്ചാ യത്തിൻ്റെ 2024 .25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 13 ലക്ഷം രൂപ ചിലവ് വഴിച്ചാണ് നിർമ്മാണം പൂർത്തികരിച്ചത് ചടങ്ങിൽ പി.റ്റി. എ പ്രസിഡണ്ട് അസീസ് വാളാട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചാ യത്ത് മെമ്പർ മിനാക്ഷി രാമൻ, വാർഡ് മെമ്പർ ശ്രീലത കൃഷ്ണൻ, സ്റ്റാനി ഇലവുങ്ങൽ , അമ്മദ് PV ‘ സുമയ്യ കെ.സി ആശംസകൾ അർപ്പിച്ചു. പ്രിൻസിപ്പാൾ രാജിവൻ പി പുതിയേടത്ത് സ്വാഗതവും ‘എച്ച് എം ബീഗം മെഹ്ജബിൻ . യു നന്ദിയും പറഞ്ഞു
