• admin

  • October 30 , 2022

മാനന്തവാടി : വള്ളിയൂർക്കാവ് ആറാട്ടുമഹോത്സവത്തിൻ്റെ ഭാഗമായുള്ള പ്രദർശന വിപണനമേളയുടെ ഫണ്ട്ദ നഷ്ടപ്പെടാൻ ഇടയാക്കിയ ട്രസ്റ്റിമാർക്കെതിരെയും ജീവനക്കാർക്കെതിരെയും നടപടി സ്വീകരിക്കും. ക്ഷേത്ര ആചാരങ്ങൾ സംരക്ഷിക്കുക. തുടങ്ങിയ ആവിശ്യങ്ങൾ ഉന്നയിച്ച് വള്ളിയൂർക്കാവ് ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ക്ഷേത്രാങ്കണത്തിൽ നാമജപയജ്ഞം നടത്തി.താഴെ കാവിൽ നിന്ന് ആരംഭിച്ച നാമജപയാത്രയിൽ സ്ത്രീകൾ ഉൾപ്പെടെ നിരവധി ഭക്തർ അണിനിരന്നു.തുടർന്ന് എ.എം, ഉദയകുമാർകമ്മന മോഹനൻ, മാതൃസമിതി പ്രസി. സുശീല ശശി, മുരളി മാസ്റ്റർ, എന്നിവർ നിലവിളക്ക് കൊളുത്തി നാമ ജപയജ്ഞം ആരംഭിച്ചു. പ്രശാന്ത് മാസ്റ്റർ,എ.എം. നിശാന്ത്, സി.കെ.ഉദയൻ, ഉണ്ണി കൃഷ്ണൻ ഇ.കെ.ഗോപി, ശാന്ത എൻ.സി, സന്തോഷ്.ജി.നായർ വിവിധ അമ്പലങ്ങളിൽ നിന്ന് എത്തിചേർന്ന ക്ഷേത്രം ഭാരവാഹികൾ എന്നിവർ സംസാരിച്ചു. ഉച്ചക്ക് തോറ്റത്തോടെ നാമജപയജ്ഞം സമാപിച്ചു.