കല്പറ്റ : വയനാട് ദുരന്ത ബാധിതർക്കായി കേരള കോ. ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റിയുടെ കൈത്താങ്.അർഹരായവർക്ക് മൂന്ന് വീടുകൾ നിർമ്മിച്ചു നൽകും. സർക്കാരോ സന്നദ്ധ പ്രവർത്തകരോ എം. എൽ.എ യോ നിർദ്ദേശിക്കുന്ന സ്ഥലത്ത് ഏറ്റവും അർഹരായ മൂന്ന് കുടുംബങ്ങൾക്ക് താമസിക്കാനാവശ്യമായ മുഴുവൻ സൗകര്യങ്ങൾ ഒരുക്കി നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി നൽകാനാണ് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം. നാൽപ്പത്തി അഞ്ചു ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.സംസ്ഥാന ഭാരവാഹികളും വയനാട് ജില്ലാ നേതാക്കളും ദുരന്ത ഭൂമി സന്ദർശിക്കുകയും ടി. സിദ്ധീഖ് എം. എൽ. എ.യുമായി പ്രൊജക്റ്റ് സംബന്ധിച്ച് ചർച്ച നടത്തുകയും ചെയ്തു. ഇതു സംബന്ധിച്ച് അമ്പലവയൽ ഗ്രീൻ ഹോട്ടലിൽ ചേർന്ന സംസ്ഥാന ഭാരവാഹികളുടെ യോഗത്തിൽ പ്രസിഡന്റ് എം. രാജു അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഇ.ഡി. സാബു പദ്ധതി പ്രവർത്തന രേഖ വിശദീകരിച്ചു.ട്രഷറർ കെ. സന്തോഷ്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ടി. സി. ലൂക്കോസ്, ടി. വി. ഉണ്ണികൃഷ്ണൻ,സി. കെ. മുഹമ്മദ് മുസ്തഫ, സി. വി. അജയൻ, ശ്രീകല. സി,ബിനു കാവുങ്ങൽ, ശശി കൂവളത്ത്, അബ്രഹാം കുര്യാക്കോസ്, അനിതാ വത്സൻ, ശ്രീജ എസ്. നാഥ്, റെജി. പി. സാം, എൻ. ഡി. ഷിജു, വി. എൻ. ശ്രീകുമാർ, കെ.സുനിൽ എന്നിവർ പ്രസംഗിച്ചു.