• admin

  • July 25 , 2021

കൽപ്പറ്റ : വയനാട് ജില്ലയില്‍ ഇന്ന് (25.07.21) 383 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 423 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10.04 ആണ്. 382 പേർക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 9 ആരോഗ്യ പ്രവര്‍ത്തകർക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 73967 ആയി. 68726 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 4552 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 3384 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം സ്ഥിരീകരിച്ചവര്‍* എടവക 77, മുട്ടിൽ 29, ബത്തേരി 26, മേപ്പാടി 23, കോട്ടത്തറ 18, മുള്ളൻകൊല്ലി, വെള്ളമുണ്ട 17 വീതം, പൂതാടി 16, പനമരം 15, അമ്പലവയൽ 14, മീനങ്ങാടി 13, പടിഞ്ഞാറത്തറ 12, തരിയോട്, മാനന്തവാടി, വൈത്തിരി 11 വീതം, കൽപ്പറ്റ 10, നെന്മേനി, നൂൽപ്പുഴ, തിരുനെല്ലി 9 വീതം, പുൽപ്പള്ളി 8, കണിയാമ്പറ്റ, തവിഞ്ഞാൽ 6 വിതം, മൂപ്പൈനാട് 5, പൊഴുതന 4, തൊണ്ടർനാട്, വെങ്ങപ്പള്ളി സ്വദേശികളായ മൂന്നു പേർ വീതവുമാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്. ദമ്മാമിൽ നിന്ന് വന്ന നെന്മേനി സ്വദേശിയാണ് വിദേശത്തു നിന്നെത്തി രോഗബാധിതനായത്. *423 പേർക്ക് ഇന്ന് രോഗമുക്തി* ആശുപത്രിയിൽ ചികിത്സയിലായിരുന്ന 50 പേരും, വീടുകളിൽ നിരീക്ഷണത്തിലായിരുന്ന 373 പേരുമാണ് രോഗമുക്തരായത്. *1005 പേര്‍ പുതുതായി നിരീക്ഷണത്തില്‍* കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (25.07.21) പുതുതായി നിരീക്ഷണത്തിലായത് 1005 പേരാണ്. 1163 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 13443 പേര്‍. ഇന്ന് പുതുതായി 58 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 4135 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 578134 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 536838 എണ്ണത്തിന്റെ ഫലം ലഭിച്ചു. 462871 പേര്‍ നെഗറ്റീവും 73967 പേര്‍ പോസിറ്റീവുമാണ്.