വയനാട്ടിൽ 17 ക്യാമ്പുകളിലായി 674 പേരെ മാറ്റിതാമസിപ്പിച്ചു

കൽപ്പറ്റ : കാലവര്‍ഷക്കെടുതിയെ തുടര്‍ന്ന് വൈത്തിരി, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി താലൂക്കുകളില്‍ ആരംഭിച്ച 17 ദുരിതാശ്വാസ ക്യാമ്പുകളിലായി 674 പേരെ മാറ്റിതാമസിപ്പിച്ചു. 188 കുടുംബങ്ങളില്‍ നിന്നായി 223 പുരുഷന്മാര്‍, 271 സ്ത്രീകള്‍ (5 ഗര്‍ഭിണികള്‍),180 കുട്ടികള്‍, 43 വയോജനങ്ങള്‍, ആറ് ഭിന്നശേഷിക്കാരെ ഉൾപ്പെടെയാണ് ക്യാമ്പുകളിലേക്ക് മാറ്റിയത്. ജില്ലയില്‍ ലഭിച്ച ശക്തമായ മഴയില്‍ വൈത്തിരി താലൂക്കില്‍ ഏഴ് ക്യാമ്പും സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ എട്ട് ക്യാമ്പും മാനന്തവാടി താലൂക്കില്‍ രണ്ട് ക്യാമ്പുകളുമാണ് ആരംഭിച്ചത്.കാവുമന്ദം, വെങ്ങപ്പള്ളി,പടിഞ്ഞാറത്തറ,കോട്ടത്തറ,മുട്ടില്‍, കോട്ടപ്പടി,മൂപ്പൈനാട്,തൃക്കൈപ്പറ്റ, ചീരാല്‍, പൂതാടി,നെന്മേനി,നൂല്‍പ്പുഴ,പുൽപ്പള്ളി,പനമരം, മാനന്തവാടി പരിധികളില്‍ താമസിക്കുന്നവരെയാണ് ക്യാമ്പുകളിലേക്ക് മാറ്റിയത്.

കോളിയാടി എയുപിഎസ് സ്‌കൂളില്‍ ആരംഭിച്ച ക്യാമ്പിലേക്ക് 21 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. 29 പുരുഷന്മാരും 38 സ്ത്രീകളും ഏഴ് വായോധികര്‍, 23 കുട്ടികളുമാണ് ക്യാമ്പിലുള്ളത്. കല്ലിങ്കര എയുപി സ്‌കൂളിൽ ആരംഭിച്ച ക്യാമ്പില്‍ 11 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. പത്ത് പുരുഷന്മാരും 13 സ്ത്രീകളും പത്ത് കുട്ടികൾ നാല് വയോജനങ്ങളാണ് ഉള്ളത്. കല്ലൂര്‍ ജിഎച്ച്എസ് സ്‌കൂളില്‍ ആരംഭിച്ച ക്യാമ്പിലേക്ക് 18 കുടുംബങ്ങളെ മാറ്റി. 10 പുരുഷന്മാരും 24 സ്ത്രീകളും 12 കുട്ടികളും ആറ് വയോജനങ്ങളും ക്യാമ്പിലുണ്ട്. മുത്തങ്ങ ജിഎല്‍പി സ്‌കൂളിലേക്ക് എട്ട് കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. 10 പുരുഷന്മാരും 10 സ്ത്രീകളും ആറ് കുട്ടികളെയുമാണ് ക്യാമ്പിലേക്ക് മാറ്റിയത്. കുന്താണി ഗവ എല്‍പി സ്‌കൂളില്‍ 17 കുടുംബങ്ങളെയാണ് മാറ്റിപാര്‍പ്പിച്ചത്. 21 പുരുഷന്മാരും 29 സ്ത്രീകളും ഏഴ് കുട്ടികളും മൂന്ന് വയോജനങ്ങളുമാണ് ഇവിടെയുള്ളത്. പൂതാടി എസ്എന്‍എച്ച്എസ് സ്‌കൂളിലെ ക്യാമ്പിൽ അഞ്ച് കുടുംബങ്ങളുണ്ട്. നാല് പുരുഷന്മാരും അഞ്ച് സ്ത്രീകളും(ഒരു ഗർഭിണി) മൂന്ന് കുട്ടികളും ഒരു വയോജനങ്ങളെയുമാണ് മാറ്റിതാമസിപ്പിച്ചത്. ചെട്ട്യാലത്തൂര്‍ എല്‍പി സ്‌കൂളിലേക്ക് മാറ്റിയ 20 കുടുംബങ്ങളിൽ 26 പുരുഷന്മാരും 26 സ്ത്രീകളും 15 കുട്ടികളും ഏഴു വയോജനങ്ങളുമുണ്ട്. ചെകാടി എൽ പി സ്കൂളിലേക്ക് അഞ്ച് കുടുംബത്തെ മാറ്റി പാർപ്പിച്ചു. ഏഴ് പുരുഷന്മാർ 12 സ്ത്രീകളും ആറ് കുട്ടികളുമാണ് ഇവിടെ ഉള്ളത്.
വൈത്തിരി താലൂക്കിലെ തൃക്കൈപ്പറ്റ ഗവ ഹൈസ്കൂളിലേക്ക് പതിനൊന്നു കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. പതിനൊന്നു പുരുഷൻ, പന്ത്രണ്ട് സ്ത്രീ(1 ഗർഭിണി), എട്ട് കുട്ടികൾ, ഒരു ഭിന്നശേഷിക്കാർ മൂന്ന് വയോജനങ്ങളെയാണ് മാറ്റിയത്.
മുട്ടില്‍ പറളിക്കുന്ന് ഡബ്യൂഒഎല്‍പി സ്‌കൂളില്‍ ആരംഭിച്ച ക്യാമ്പിലേക്ക് പത്ത് കുടുംബങ്ങളെ മാറ്റി. 12 പുരുഷന്മാരും 15 സ്ത്രീകളും മൂന്ന് കുട്ടികളും രണ്ട് ഭിന്നശേഷിക്കാരും, മൂന്ന് വയോധികരും ക്യാമ്പില്‍ താമസിക്കുന്നുണ്ട്. കരിംക്കുറ്റി ജിവിഎച്ച് സ്‌കൂളിലേക്ക് 16 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. 25 പുരുഷന്മാര്‍, 22 സ്ത്രീകള്‍(1 ഗര്‍ഭിണി), 16 കുട്ടികള്‍, രണ്ട് ഭിന്നശേഷിക്കാർ, മൂന്ന് വായോധികരെയുമാണ് ക്യാമ്പിലേക്ക് മാറ്റിയത്. തരിയോട് എല്‍പി സ്‌കൂളില്‍ ആരംഭിച്ച ക്യാമ്പിലേക്ക് 13 കുടുംബങ്ങളെ മാറ്റിതാമസിപ്പിച്ചു. 17 പുരുഷന്‍മാര്‍, 21 സ്ത്രീകള്‍(1 ഗര്‍ഭിണി ), 23 കുട്ടികള്‍, ആറ് വയോജനങ്ങള്‍ എന്നിവരാണ് ക്യാമ്പില്‍ താമസിക്കുന്നത്. തെക്കുംതറ എയുപി സ്‌കൂളിലേക്ക് 19 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. 23 പുരുഷന്മാരും 25 സ്ത്രീകളും 26 കുട്ടികളും ഉള്‍പ്പെടുന്നു. പടിഞ്ഞാറത്തറ കൊപ്പിടി സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ എല്‍പി സ്‌കൂളില്‍ അഞ്ച് കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. എട്ട് പുരുഷന്മാരും ഏഴ് സ്ത്രീകളും ആറ് കുട്ടികളുമാണ് ക്യാമ്പിലുള്ളത്. കടശ്ശേരി പഞ്ചായത്ത് കെട്ടിടത്തിലേക്ക് ഒരു കുടുംബത്തെ മാറ്റി പാർപ്പിച്ചു. ക്യാമ്പിൽ ഒരു പുരുഷനും ഒരു സ്ത്രീയും ആറ് കുട്ടികളും ഒരു ഭിന്നശേഷിക്കാരുമാണുള്ളത്.
മാനന്തവാടി താലൂക്കിലെ പനമരം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലേക്ക് ആറ് കുടുംബങ്ങളെ മാറ്റി. അഞ്ച് പുരുഷന്മാരും എട്ട് സ്ത്രീകളും(ഒരു ഗർഭിണി) എട്ട് കുട്ടികളും ക്യാമ്പിലുണ്ട്. കണിയാരം ജി കെ എം ഹയർ സെക്കന്ററി സ്കൂളിലേക്ക് രണ്ട് കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. നാല് പുരുഷന്മാർ മൂന്ന് സ്ത്രീകൾ രണ്ട് കുട്ടികൾ.

Leave a Reply

Your email address will not be published. Required fields are marked *