മാനന്തവാടി : കണിയാരത്തിന് സമീപം പോലീസ് ജീപ്പ് നിയന്ത്രണം വിട്ടു മറിഞ്ഞു. മാനന്തവാടി സ്പെഷൽ മൊബൈൽ സ്ക്വാഡ് ഡിവൈ എസ്പി ഓഫീസിലെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. ജീപ്പ് ഡ്രൈവർ എ എസ് ഐ ബൈജു, സിവിൽ പോലീസ് ഓഫീസർ ലിപിൻ എന്നിവർക്ക് പരിക്കേറ്റു. ഇവരെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇരുവരുടേയും പരിക്ക് സാരമുള്ളതല്ലെന്നാണ് പ്രാഥമിക വിവരം. എതിരെ വന്ന മറ്റൊരു വാഹനത്തെ മറികടന്ന് തെറ്റായ ദിശയിൽ കടന്നു വന്ന കാറിനെ വെട്ടിച്ച് മാറ്റാനുള്ള ശ്രമിക്കുന്നനിടെയായിരുന്നു അപകടമെന്നാണ് വിവരം. അപകടത്തിനിടയാക്കിയ വാഹനം നിർത്താതെ പോയി.
