വയനാടിന്റെ നോവായി അച്ഛന്റെ വരികൾ;മകൻ പാടിയപ്പോൾ സദസ്സ് കണ്ണീരണിഞ്ഞു

വയനാടിന്റെ നോവായി അച്ഛന്റെ വരികൾ;മകൻ പാടിയപ്പോൾ സദസ്സ് കണ്ണീരണിഞ്ഞു

തൃശൂർ : 64-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവ വേദിയിൽ വയനാട് ദുരന്തത്തിന്റെ നൊമ്പരമുണർത്തി അച്ഛനും മകനും.ഹയർ സെക്കണ്ടറി വിഭാഗം ലളിതഗാന മത്സരത്തിൽ എ ഗ്രേഡ് നേടിയ ആലപ്പുഴ വെണ്മണി എം.ടി.എച്ച്.എസ്.എസിലെ അശ്വിൻ പ്രകാശിന്റെ ഗാനം സദസ്സിന്റെ കണ്ണീരണിയിച്ചു.
വയനാട് ദുരന്തം മനസ്സിനെൽപ്പിച്ച ആഘാതം വരികളാക്കി അച്ഛൻ വെണ്മണി പ്രകാശ് കുമാർ ചിട്ടപ്പെടുത്തിയ ഗാനമാണ് മകൻ അശ്വിൻ വേദിയിൽ ആലപിച്ചത്.കഴിഞ്ഞ വർഷം കൊല്ലത്ത് നടന്ന കലോത്സവത്തിലും അച്ഛൻ ചിട്ടപ്പെടുത്തിയ ഗാനം പാടി അശ്വിൻ എ ഗ്രേഡ് നേടിയിരുന്നു.അന്ന്,2000-ലെ കലോത്സവ പ്രതിഭയും പ്രകാശ് കുമാറിന്റെ ആദ്യ ശിഷ്യനുമായിരുന്ന പി.ബിബിന്റെ (കാറപകടത്തിൽ മരിച്ചു) ഓർമ്മയ്ക്കായി തയ്യാറാക്കിയ ഗാനമായിരുന്നു ആലപിച്ചത്.ഇത്തവണ വയനാടിന്റെ നോവുമായാണ് ഈ അച്ഛനും മകനും കലോത്സവ വേദിയിലെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *