വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരം കാണുക,കാല വർഷത്തിൽ നഷ്ടം സംഭവിച്ചവർക്ക് നഷ്ട്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ആഗസ്റ്റ് 11ന് വെള്ളമുണ്ട കൃഷിഭവന് മുന്നിൽ ധർണ നടത്താൻ തീരുമാനിച്ചു

വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരം കാണുക,കാല വർഷത്തിൽ നഷ്ടം സംഭവിച്ചവർക്ക് നഷ്ട്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ആഗസ്റ്റ് 11ന് വെള്ളമുണ്ട കൃഷിഭവന് മുന്നിൽ ധർണ നടത്താൻ തീരുമാനിച്ചു

തരുവണ : വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരം കാണുക,കാല വർഷത്തിൽ നഷ്ടം സംഭവിച്ചവർക്ക് നഷ്ട്ടപരിഹാരം നൽകുക,നഷ്ട പരിഹാരം കാലോചിതമായി പരിഷ്കരിക്കുക, കർഷക പെൻഷൻ പതിനായിരം രൂപയായി വർദ്ദിപ്പിക്കുക,രാസവള വില കുറക്കുക, കാർഷിക കടം എഴുതി തള്ളുക,കേന്ദ്ര,കേരള സർക്കാരുകളുടെ കർഷക അവഗണ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ആഗസ്റ്റ് 11ന് വെള്ളമുണ്ട കൃഷിഭവന് മുന്നിൽ ധർണ നടത്താൻ വെള്ളമുണ്ട പഞ്ചായത്ത് സ്വതന്ത്ര കർഷക സംഘം കമ്മിറ്റി യോഗം തീരുമാനിച്ചു.പ്രസിഡന്റ് കെ.കെ.ഇബ്രാഹിം അദ്ധ്യക്ഷം വഹിച്ചു.മണ്ഡലം പ്രസിഡന്റ് മുതിര മായൻ യോഗം ഉൽഘാടനം ചെയ്തു.മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി ഉസ്മാൻ പള്ളിയാൽ,കർഷക സംഘം ജില്ലാ വൈസ് പ്രസിഡന്റ് സി.മമ്മുഹാജി,മണ്ഡലം ജനറൽ സെക്രട്ടറി കെളോത് സലീം,എ.കെ.ഇ ബ്രാഹിം,സി.കാദർ ഹാജി,പി.ടി.അമ്മദ് ഹാജി,കുറ്റിയൻ മൊയ്‌ദു,ചൂരിയൻ അമ്മദ് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *