മാനന്തവാടി : വന്യജീവിയുടെ ആക്രമണത്തിൽ വിദ്യാർത്ഥിക്ക് പരിക്ക്.തിരുനെല്ലി കാരമാട് ഉന്നതിയിലെ സുനീഷിനാണ് പരിക്കേറ്റത്.വീടിന് സമീപം കളിക്കുന്നതിനിടെയാണ് സംഭവം.കാട്ടിക്കുളം സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ്.കുട്ടി മാനനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.കടുവയാണ് ആക്രമിച്ചതെന്ന് നാട്ടുകാർ.അതേസമയം കുട്ടിയെ ആക്രമിച്ചത് പുലി ആകാമെന്നാണ് വനംവകുപ്പിന്റെ നിഗമനം.
