മാനന്തവാടി : വനം വകുപ്പ് നടപ്പാക്കുന്ന സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയുമായി ബന്ധപ്പെട്ടു കൊണ്ട് പദ്ധതി പ്രദേശത്തിൽ പഞ്ചാര കൊല്ലി പ്രിയദർശിനി ടീ എസ്റ്റേറ്റ് ഗേറ്റ് മുതൽ ജെസ്സി താഴെ അമ്പലത്തിന്റെ ഭാഗത്തുനിന്നു തുടങ്ങി തൃശ്ലിലേരിയിലെ ഫോറസ്റ്റ് ബൗണ്ടറി വരെ ഉള്ള പ്രദേശങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് ഏകദേശം 500 ലേറെ കുടുംബങ്ങളെ നേരിട്ട് ബാധിക്കുന്ന രീതിയിൽ പദ്ധതി നടപ്പിലാക്കാൻ നീക്കം നടത്തുന്ന വനം വകുപ്പിൻ്റെ നടപടി പ്രതിഷേധാർഹമാണെന്ന് പഞ്ചാരക്കൊല്ലി കോൺഗ്രസ് കമ്മറ്റി യോഗം, പദ്ധതിയുമായി ബന്ധപ്പെട്ടുകൊണ്ട് നഗരസഭയേയൊ പ്രദേശത്തുള്ള ജനപ്രതിനിധികളെയോ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെയോ ബന്ധപ്പെട്ടുകൊണ്ട് പ്രദേശത്ത് ജനങ്ങളുടെ ആശങ്ക പരിഹരിക്കാനുളള നടപടികളോ പദ്ധതിയെ കുറിച്ചുളള വിശദീകരണമോ നൽകാതെ മണിയംകുന്ന് പ്രദേശത്തുളള കുറച്ച് കുടുംബങ്ങളെ മാത്രം അറിയിച്ചു കൊണ്ട് പേരിന് ഒരു യോഗം നടത്തുകയും യോഗത്തിൽ ഉയർന്ന ആശങ്കയെ കുറിച്ചുളള ചോദ്യത്തി കൃത്യമായ മറുപടി നൽകുകയോ ചെയ്യാതെ ഇത്തരം ഒരു പുനരധിവാസ പദ്ധതിയുമായി മുമ്പോട്ടു പോകുന്ന വനം വകുപ്പിന്റെ നടപടിയിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നു.
പദ്ധതിയിൽ ഏകദേശം 64 കുടുംബങ്ങൾ അപേക്ഷ നൽകി എന്ന് പറയപ്പെടുന്നുണ്ടെങ്കിലും ഇതിൽ 30ലേറെ കുടുംബങ്ങൾ അപേക്ഷ പിൻവലിക്കാനുള്ള തയ്യാറെടുപ്പിലാണ് എന്നാണ് അറിയാൻ കഴിയുന്നത്, ആദ്യം ഘട്ടം എന്ന നിലയിൽ 7 കുടുംബങ്ങളെ കണ്ടെത്തിയെന്നും നടപടികൾ നടന്നു വരുന്നതായും അറിയാൻ കഴിയുന്നു,സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയിൽ അപേക്ഷ കൊടുത്ത് സ്വയം സന്നദ്ധരായി മുമ്പിലേക്ക് വരുന്ന കുടുംബങ്ങളുടെ ഭൂമി ഓരോ ബിറ്റുകളായി ഏറ്റെടുക്കുന്നതിന് പകരം ഒരു പ്രദേശത്തെ ആകെ ഉൾപ്പെടുത്തി പദ്ധതി പ്രദേശമാക്കി മുന്നോട്ട് പോകാൻ അനുവദിക്കില്ല, പദ്ധതി പ്രദേശം നോട്ടിഫൈ ചെയ്തു കഴിഞ്ഞാൽ ഈ പദ്ധതി പ്രദേശത്ത് തുടർന്ന് താമസിക്കേണ്ടി വരുന്ന കുടുംബങ്ങളെ നേരിട്ട് ബാധിക്കുന്ന ഒട്ടനവധി പ്രതിസന്ധികൾ ഉണ്ടാകുന്നതും പ്രദേശത്ത് യാതൊരുവിധ വികസന പ്രവർത്തനങ്ങൾ തുടർന്ന് നടപ്പിലാക്കാൻ സാധിക്കാതെ വരികയും ബാങ്കുമായി ബന്ധപ്പെട്ട് ലോണുളോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കുന്ന സാഹചര്യം ഇല്ലാതെയാവുകയും പ്രദേശത്ത് അധിവസിക്കുന്ന അഞ്ഞൂറിലേറെ കുടുംബങ്ങളുടെ ജീവിതം ദുസ്സഹമാവുകയും ചെയ്യും,പദ്ധതിയിൽ താൽപ്പര്യപ്പെട്ട് മുന്നോട്ട് വരുന്ന കുടുംബങ്ങളുടെ ഭൂമി ഓരോ ബിറ്റുകളായി ഏറ്റെടുക്കുന്നതിനെ എതിർക്കുന്നില്ലെങ്കിലും വലിയൊരു പ്രദേശത്തെ പദ്ധതി പ്രദേശമായി ഉൾപ്പെടുത്തി കൊണ്ട് മുന്നോട്ട് പോകാനാണ് വനം വകുപ്പിൻ്റെ ശ്രമമെങ്കിൽ ജനകീയ പ്രക്ഷോപവുമായി പാർട്ടി മുന്നോട്ട് വരുമെന്ന് യോഗം മുന്നറിയിപ്പു നൽകി.യോഗത്തിൽ മുജീബ് കോടിയാടൻ,ഹംസ എം അലവി,സുഹൈർ സി എച്ച്,നാസർ പുത്തൻകുളം,ഒ സി കൃഷ്ണൻ,ഹംസ പി ടി,വിജയൻ പളളിയറ,അജ്മൽ കെ,ആസിഫ് സെഹീർ അബ്ദുൽ ലത്തീഫ് സി എച്ച്,തുടങ്ങിയവർ സംസാരിച്ചു.
